Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാഹസിക നിറഞ്ഞ വേഷങ്ങൾ മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും ചെയ്യും; ക്ലൈമാക്സ് ചിത്രീകരണത്തിനിടെ തുടയിലെ തൊലി മുഴുവൻ പോയി; കാലിലെയും നടുവിലെയും സകല എല്ലുകളും പൊടിഞ്ഞ പോലെയായി; വേദന കൊണ്ട് പല രാത്രികൾ ഉറങ്ങാൻ കഴിഞ്ഞില്ല;5 ദിവസം വരെ പനിച്ചുകിടന്നു;സാഹസികത നിറഞ്ഞ ചിത്രത്തിന്റെ ഓർമകളുമായി മമ്മുട്ടി

സാഹസിക നിറഞ്ഞ വേഷങ്ങൾ മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും ചെയ്യും; ക്ലൈമാക്സ് ചിത്രീകരണത്തിനിടെ തുടയിലെ തൊലി മുഴുവൻ പോയി; കാലിലെയും നടുവിലെയും സകല എല്ലുകളും പൊടിഞ്ഞ പോലെയായി; വേദന കൊണ്ട് പല രാത്രികൾ ഉറങ്ങാൻ കഴിഞ്ഞില്ല;5 ദിവസം വരെ പനിച്ചുകിടന്നു;സാഹസികത നിറഞ്ഞ ചിത്രത്തിന്റെ ഓർമകളുമായി മമ്മുട്ടി

കൊച്ചി: മലയാള സിനിമയിൽ മമ്മൂട്ടി ഡ്യൂപ്പിനെ വെച്ച് മാത്രം ഫൈറ്റ് ചെയ്യുന്ന നടനാണ് എന്നാണ് ഏറ്റവും കൂടുതൽ കേട്ട ആരോപണം,അതോടപ്പം തന്നെ സാഹസിക രംഗങ്ങളിൽ മമ്മൂട്ടി അഭിനയിക്കാറില്ല എന്നും ഇൻഡസ്ട്രിയിലെ അണിയറ സംസാരമാണ്. മോഹൻലാൽ ഒക്കെ ഡ്യൂപ്പില്ലാതെ അഭിനയ്ക്കുന്നു എന്നും കേൾക്കാറുണ്ട്. അതേ സമയം മമ്മൂട്ടി ഡ്യൂപ്പ് ഇല്ലാതെ അഭിനയിച്ച സാഹസിക രംഗങ്ങളൊന്നും അധികം വാർത്താ പ്രാധാന്യം നേടാൻ കഴിയാതെ പോയി. മൃഗയ എന്ന ചിത്രത്തിൽ പുലിയുമായുള്ള സംഘട്ടനമൊക്കെ യഥാർത്ഥമായിരുന്നു

അതുപോലെ തന്നെ കുതിരപന്തയം പശ്ചാത്തലമാക്കി ജോമോൻ സംവിധാനം ചെയ്ത ജാക്കപോട്ട് എന്ന ചിത്രത്തിലും സാഹസിക നിറഞ്ഞ നിരവധി രംഗങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചത് ചിത്രത്തിന്റെ അൻപതാം ദിവസം ഇറക്കിയ പോസ്റ്ററിനൊപ്പം മമ്മൂട്ടി ആ സാഹസികാനുഭവം പങ്കുവച്ച് ഒരും കത്തും എഴുതിയരുന്നു

1993 ൽ പുറത്തിറങ്ങിയ ജാക്കപോട്ട് അക്കാലത്തെ വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു മമ്മൂട്ടിയുടെ സാഹസം മമ്മൂട്ടി നായകനായ ചിത്രത്തിന്റെ ക്ലൈമാക്സ് വലിയ പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ പന്തയക്കുതിരയ്ക്ക് മുകളിൽ നിന്ന് വീണ് മമ്മൂട്ടിക്ക് പരുക്ക് പറ്റുകയുംചെയ്തിരുന്നു.

അമ്പതാം ദിന പോസ്റ്റർ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ അനുഭവങ്ങൾ മമ്മൂട്ടി പങ്കുവെക്കുന്ന കത്തുമായാണ് ചിത്രത്തിന്റെ 50-ാം ദിന പോസ്റ്റർ ഇറങ്ങിയത്. 20 ഓളം സെന്ററുകളിലാണ് ചിത്രം 50 ദിവസത്തിനു മുകളിൽ പ്രദർശിപ്പിച്ചത്. 18 ദിവസം കുതിരപ്പുറത്ത് 18 ലക്ഷം രൂപ വിലയുള്ള കുതിരയുടെ പുറത്തായിരുന്നു ഷൂട്ടിങ്.

18 ദിവസം മദ്രാസിലെ 37 ഡിഗ്രി സെൽഷ്യസിൽ താൻ ഏറെയും കുതിരപ്പുറത്തായിരുന്നുവെന്ന് മമ്മുട്ടി ഓർക്കുന്നു. 9 കിലോ കുറഞ്ഞു, ഓടിയിട്ടല്ല പേടിച്ചിട്ട്. അൽപ്പമൊന്ന് ഓടിച്ചുപിടിച്ചു കഴിഞ്ഞാൽ ഞരബൊക്കെ പൊങ്ങിവരും, പിന്നെ ഓട്ടം തന്നെ ഓട്ടം. ആരു പിടിച്ചാലും നിൽക്കില്ല. ആ വേദന ക്ലൈമാക്സ് ചിത്രീകരണത്തിനിടെ തുടയിലെ തൊലി മുഴുവൻ പോയി കാലിലെയും നടുവിലെയും സകല എല്ലുകളും പൊടിഞ്ഞ പോലെയായി. വേദന കൊണ്ട് പല രാത്രികൾ ഉറങ്ങാൻ കഴിഞ്ഞില്ല. 5 ദിവസം വരെ പനിച്ചുകിടന്നു. ആ വേദന മറന്നത് എന്നാൽ ആ വേദന എല്ലാം മാറുന്നത്, പടം നന്നായെന്നും ക്ലൈമാക്സ് ഗംഭീരമായെന്നും പറയുന്നത് കേൾക്കുമ്പോഴാണ്. അപ്പോൾ അതെല്ലാ രസകരമായി തോന്നുന്നുമെന്നാണ് മമ്മൂട്ടി കത്തിൽ പറഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP