Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ; കഥാപാത്രത്തിന്റെ സ്വഭാവം മാറിയതോടെ നറുക്കു വീണത് മോഹൻലാലിനെന്ന് ഫാസിൽ

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ; കഥാപാത്രത്തിന്റെ സ്വഭാവം മാറിയതോടെ നറുക്കു വീണത് മോഹൻലാലിനെന്ന് ഫാസിൽ

'ശബരിമല ശാസ്താവാണെ, ഇത് ചെയ്തവനെ ഞാൻ പൂട്ടും; മണിച്ചിത്രപ്പൂട്ടിട്ടു പൂട്ടും'. മോഹൻലാൽ ഈ ഡയലോഗ് പറഞ്ഞുകഴിയുമ്പോൾ തിയറ്ററിലിരുന്ന് കൈയടിക്കാത്തവരായി ആരും കാണില്ല. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ശരിക്കും തിയററ്ററുകൾ ആഘോഷമാക്കിയ കഥാപാത്രമായിരുന്നു.

എന്നാൽ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ഫാസിൽ രംഗത്ത്. ഡോ. സണ്ണി എന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം മമ്മൂട്ടിയായിരുന്നു മനസിലെന്നാണ് ഫാസിൽ പറയുന്നത്. എഴുതിയെഴുതി വന്നപ്പോൾ കഥാപാത്രത്തിന്റെ സ്വഭാവം മാറി വന്നതിനാലാണ് മമ്മൂട്ടിയിൽ നിന്ന് മോഹൻലാലിലേക്ക് ഡോ. സണ്ണി ചേക്കേറിയത്.

ഒരാൾക്കുവേണ്ടി കഥ ആലോചിക്കുന്നത് തന്റെ രീതിയല്ലെന്നാണ് ഫാസിൽ പറയുന്നത്. എന്റെ കഥാപാത്രത്തിനനുസരിച്ച് മുഖം മനസിൽ തെളിഞ്ഞുവരും. കഥാപാത്രങ്ങളുടെ വളർച്ചയുടെ ഘട്ടത്തിൽ നടന്മാർ മാറിയിട്ടുണ്ട്. അത്തരത്തിലാണ് മണിച്ചിത്രത്താഴിലും സംഭവിച്ചത്. ഡോ. സണ്ണി എന്ന കഥാപാത്രത്തിനായി ആദ്യം മനസിൽ തെളിഞ്ഞത് മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേർന്നു. അതോടെ ഡോ. സണ്ണി മോഹൻലാലായി- ഫാസിൽ പറഞ്ഞു.

എന്തായാലും മണിച്ചിത്രത്താഴിൽ മോഹൻലാലിന് പകരം മമ്മൂട്ടിയായിരുന്നെങ്കിൽ ചിത്രം എങ്ങനെയിരുന്നേനെ എന്നു ചിന്തിക്കേണ്ട കാര്യമില്ല. ഡോ. സണ്ണിയുടെ ബലത്തിലല്ല മണിച്ചിത്രത്താഴ് സൂപ്പർ ഹിറ്റായത്. അതിനു തെളിവാണല്ലോ പ്രിയദർശന്റെ 'ഗീതാഞ്ജലി'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP