Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

55 കോടി മുടക്കി ഒരുങ്ങുന്ന ചിരഞ്ജീവി ചിത്രത്തിലെ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും പിറന്നത് എങ്ങനെയെന്ന് കാണേണ്ടെ; 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിങ് വീഡിയോ പുറത്ത്

55 കോടി മുടക്കി ഒരുങ്ങുന്ന ചിരഞ്ജീവി ചിത്രത്തിലെ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും പിറന്നത് എങ്ങനെയെന്ന് കാണേണ്ടെ; 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിങ് വീഡിയോ പുറത്ത്

സ്വന്തം ലേഖകൻ

ചിരഞ്ജീവി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ മെയ്ക്കിങ് വീഡിയോ പുറത്ത്. സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി എത്തുന്ന ചിത്രത്തിന്റെ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും പിറന്നതെങ്ങനെയെന്നാണ് വീഡിയോയിൽ ഉള്ളത്.

ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത് 55 കോടി രൂപയാണ്ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റാം- ലക്ഷ്മൺ, ഗ്രേഗ് പവൽ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP