Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എനിക്ക് വീണ്ടും തെറ്റു പറ്റിയോയോ; കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു; ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടെന്ന് ഇളയരാജയുടെ സംവിധയാകൻ; നല്ല സിനിമകൾക്ക് തീയേറ്റിറിൽ ആളുകൂടാത്തത് എന്തുകൊണ്ടാണ്; മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ എടുത്ത സംവിധയകയകൻ മാധവ് രാംദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ 

എനിക്ക് വീണ്ടും തെറ്റു പറ്റിയോയോ; കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു; ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടെന്ന് ഇളയരാജയുടെ സംവിധയാകൻ; നല്ല സിനിമകൾക്ക് തീയേറ്റിറിൽ ആളുകൂടാത്തത് എന്തുകൊണ്ടാണ്; മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ എടുത്ത സംവിധയകയകൻ മാധവ് രാംദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ 

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നല്ല ചിത്രങ്ങൾ എടുത്താൽ എന്തുകൊണ്ടാണ് സമീപകാലത്തായി ജനം തീയേറ്റുകളിൽ എത്താത്തത്. മേൽവിലാസം, അപ്പോത്തിക്കിരി, തുടങ്ങിയ മികച്ച ചിത്രങ്ങൾ എടുത്ത സംവിധായകൻ മാധവ് രാംദാസ് തന്റെ പുതിയ ചിത്രമായ ഇളയരാജയെക്കുറിച്ച് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ് രാംദാസന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇളയരാജ. ചിത്രം മികച്ച നിരൂപക പ്രശംസ നേടുന്നുണ്ടെങ്കിലും കൂടുതൽ ആളുകളിലേയ്ക്ക് സിനിമ എത്തിക്കാൻ കഴിയാത്തതിന്റെ വേദനയിലാണ് സംവിധായകൻ.

'കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ട്'.മാധവ് രാംദാസ് ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിന്നസ് പക്രു എന്ന അജയകുമാറും സിനിമ തീയറ്ററിൽ തന്നെ കാണണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നു. ഒരുപാട് വലിയ സിനിമകൾ വരുമ്പോൾ ഈ കുഞ്ഞ് സിനിമ എടുത്തു മാറ്റപ്പെടുമെന്നും അതിനു മുമ്പെ കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും പക്രു പ്രേക്ഷകരോട് പറഞ്ഞു.
വനജൻ എന്ന സാധുമനുഷ്യന്റെ അതിജീവനമാണ് സിനിമയുടെ പ്രമേയം. ചെറിയ ജീവിതവും ചെറിയ ശരീരവും ഇടയ്ക്കിടെ അയാളെ വെല്ലുവിളിക്കുന്നുണ്ടെങ്കിൽ തന്നെയും വനജൻ എന്ന പിതാവിന്റെ വലുപ്പത്തിന് മുൻപിൽ ജീവിതസങ്കീർണതകളെല്ലാം മുട്ടുമടക്കുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം ഗംഭീര അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പങ്കുവയ്ക്കുന്നത്. എന്നാൽ വലിയ ചിത്രങ്ങൾ റിലീസിനെത്തുന്നതോടെ ഇളയരാജ തിയറ്ററുകളിൽ നിന്നും അപ്രത്യക്ഷമാകാനാണ് സാധ്യത. ഈ ആശങ്കകളാണ് സംവിധായകനും പങ്കുവെക്കുന്നത്.
എന്നാൽ മാധവ് രാംദാസിന്റെ പോസ്റ്റിന് കീഴെ അദ്ദേഹത്തെ സ്വാന്തനപ്പെടുത്തിക്കൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. നല്ല സിനിമകൾക്ക് എന്തുകൊണ്ടാണ് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയാത്തത്് എന്നതിനെചൊല്ലിയുള്ള വലിയ ചർച്ചയായി ഈ പോസ്റ്റ് മാറുന്നുണ്ട്. ഇളയരാജ നല്ല ചിത്രമാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രേക്ഷകർ മാർക്കറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും സംവിധായകനോട് ആവശ്യപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP