Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപ് വിഷയത്തിൽ എടുത്ത നിലപാടിൽ അവർക്ക് ദേഷ്യം വന്നുകാണും; കുറ്റം തെളിയിക്കപ്പെട്ടാൽ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല; ഡബ്‌ള്യൂ.സി.സിയിൽ ഞാനും ഭാഗ്യ ലക്ഷ്മിയുമൊന്നും വേണ്ടെന്ന് അവർ ആദ്യമേ തീരുമാനമെടുത്തിരുന്നു; വെളിപ്പെടുത്തലുകളുമായി വീണ്ടും മാലാ പാർവ്വതി

ദിലീപ് വിഷയത്തിൽ എടുത്ത നിലപാടിൽ അവർക്ക് ദേഷ്യം വന്നുകാണും; കുറ്റം തെളിയിക്കപ്പെട്ടാൽ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല; ഡബ്‌ള്യൂ.സി.സിയിൽ ഞാനും ഭാഗ്യ ലക്ഷ്മിയുമൊന്നും വേണ്ടെന്ന് അവർ ആദ്യമേ തീരുമാനമെടുത്തിരുന്നു; വെളിപ്പെടുത്തലുകളുമായി വീണ്ടും മാലാ പാർവ്വതി

സ്വന്തം ലേഖകൻ

നിലപാടുകളിലൂടെ എന്നും വാർത്തകളിൽ ഇടംനേടാറുള്ള നടിയാണ് മാലാ പാർവ്വതി. അഭിനയത്തിനൊപ്പം സാമഹിക പ്രവർത്തനങ്ങളിലും സജീവമായ നടി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലും സ്ത്രീകളുടെ പ്രശ്‌നങ്ങളിലും ഇടപെടാറുണ്ട്. മാത്രമല്ല അവയ്‌ക്കൊക്കെ എതിരെ പ്രതികരിക്കാറുമുണ്ട്. ഇപ്പോളിതാ മലയാള സിനിമയുടെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യു.സി.സിയിൽ താനില്ലാത്തതിനെ കുറിച്ചും ദിലിപ് വിഷയത്തെക്കുറിച്ചും നടി വീണ്ടും ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.കേരളകൗമുദി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിൽആണ് മാല പാർവതി തുറന്നടിക്കുന്നത്.

ഡബ്‌ള്യു.സി.സി ആരംഭിച്ചപ്പോൾ തന്നെ താനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്‌ള്യു.സി.സിയിൽ വേണ്ടെന്ന് അവർ ആദ്യമേ തീരുമാനിച്ചതാവാം എന്ന് മാല പാർവതി പറഞ്ഞു. ദിലീപ് വിഷയത്തിൽ തന്റെ നിലപാടിൽ അവർക്ക് ദേഷ്യമുണ്ടാകാമെന്നാണ് ഇതിനു കാരണമായി മാലാ പാർവതി ചൂണ്ടിക്കാട്ടുന്നത്.

'ഡബ്‌ള്യു.സി.സി ആരംഭിച്ചപ്പോൾ തന്നെ ഞാനതിന്റെ ഭാഗമായിരുന്നില്ല. ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്‌ള്യു.സി.സിയിൽ വേണ്ടെന്ന് അവർ ആദ്യമേ തീരുമാനിച്ചതാവാം. ദിലീപ് വിഷയത്തിൽ ഞാനെടുത്ത നിലപാടിൽ അവർക്ക് നല്ല ദേഷ്യം വന്നുകാണും. കുറ്റം തെളിയിക്കപ്പെട്ടാൽ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ. അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല.'

'പ്രശ്നത്തിൽ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനമെടുത്തു. അതവർക്ക് ഇഷ്ടപ്പെട്ടു കാണില്ല. അതേ എനിക്കു പറ്റു. ഒരു പക്ഷേ മോശം സ്വഭാവമായിരിക്കാം. എന്നാൽ വ്യക്തിപരമായ ബന്ധങ്ങൾ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളണ്.' അഭിമുഖത്തിൽ മാലാ പാർവതി പറഞ്ഞു.തന്റെ സംഘടന 'അമ്മ'യാണെന്ന് വ്യക്തമാക്കുന്ന പാർവതി ഡബ്‌ള്യൂ.സി.സിയോട് തനിക്കുള്ളത് ബഹുമാനമാണെന്നും പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP