Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴരക്കോടി രൂപ സമ്മാനം വാങ്ങിയ പതിമൂന്നുകാരൻ; റഹ്മാൻ ചേർത്തുപിടിച്ച ലിഡിയൻ മോഹൻലാലിന്റെ ബറോസിനായി സംഗീതമൊരുക്കുന്നു?കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളിൽ വ്യത്യസ്ത നോട്ടുകൾ അവതരിപ്പിച്ചും താരമായ അത്ഭുത ബാലൻ മലയാളത്തിലേക്ക് എത്തുമോ എന്ന് ഉറ്റുനോക്കി ആരാധകരും

ഏഴരക്കോടി രൂപ സമ്മാനം വാങ്ങിയ പതിമൂന്നുകാരൻ; റഹ്മാൻ ചേർത്തുപിടിച്ച ലിഡിയൻ മോഹൻലാലിന്റെ ബറോസിനായി സംഗീതമൊരുക്കുന്നു?കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളിൽ വ്യത്യസ്ത നോട്ടുകൾ അവതരിപ്പിച്ചും താരമായ അത്ഭുത ബാലൻ മലയാളത്തിലേക്ക് എത്തുമോ എന്ന് ഉറ്റുനോക്കി ആരാധകരും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; കഴിഞ്ഞ മാസമാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ സംവിധായകന്റെ മേലങ്കി അണിയുമെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. അതേസമയം താരത്തിന്റെ പുതിയ ചുവട് വയ്‌പ്പിനായി കാത്തിരിക്കുന്ന ആരാധകർ ഇരട്ടി മധുരമായിട്ടാണ് ഇപ്പോൾ ചില വാർത്തകൾ പുറത്തുവരുന്നത്. പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിനൊപ്പം അദ്ദേഹം സംവിധായകന്റെ കുപ്പായം അണിയാൻ പോകുന്നു എന്നത് വലിയ ആവേശത്തോടെയാണ് കേരളം കേട്ടത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംഗീതമൊരുക്കുനത് 13 വയസ്സുകാരൻ ലിഡിയൻ നാദസ്വരമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 'ബാറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ' എന്ന ഒരു ബിഗ് ബജറ്റ് ത്രീഡി ചിത്രം ആണ് മോഹൻലാൽ ആദ്യമായി ഒരുക്കുന്നത്.

400വർഷത്തോളം വാസ്‌കോഡ ഗാമയുടെ നിധിയുടെ കാവൽക്കാരനായിരുന്നു ബാറോസ്. ഹോളിവുഡിൽ നിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി മാസിവ് സ്‌കെയിൽ ആണ് ബാറോസ് ഒരുക്കുക. കാര്യങ്ങൾ ശരിയാവുകയാണെങ്കിൽ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും.ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിക്കുക. ഗോവ, പോർച്ചുഗൽ തുടങ്ങിയിടങ്ങളിലും വിദേശ ലൊക്കേഷനുകളിലുമായി സിനിമ ചിത്രീകരിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം സിനിമ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. കാസ്റ്റിംഗും മറ്റു പ്രീ പ്രൊഡക്ഷൻ വർക്കുകളും നടന്നു കൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായ ശേഷം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ.കാലിഫോർണിയയിൽ നടന്ന സിബിഎസ് ഗ്ലോബൽ ടാലന്റ് ഷോയായ വേൾഡ് ബെസ്റ്റിൽ ഏഴരക്കോടി രൂപ സമ്മാനം നേടി ഒന്നാമതെത്തിയാണ് ലിഡിയൻ രാജ്യത്തിന്റെ താരമായത്. കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളിൽ വ്യത്യസ്ത നോട്ടുകൾ അവതരിപ്പിച്ചും ലിഡിയൻ സംഗീത ലോകത്ത് അദ്ഭുതം തീർത്തിരുന്നു.
ലിഡിയന്റെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് എ.ആർ റഹ്മാനടക്കമുള്ള സംഗീതജ്ഞർ രംഗത്തെത്തിയിരുന്നു. നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് 'ബറോസ് 'എന്ന സിനിമയിലൂടെ മോഹൻലാൽ പറയുന്നത്.

അമേരിക്കൻ റിയാലിറ്റി ഷോയായ ദ് വേൾഡ് ബെസ്റ്റിലായിരുന്നു ലിഡിയൻ വിജയിയായത്. വിധികർത്താക്കളെയും കാണികളെയും അമ്പരപ്പിക്കും വിധമായിരുന്നു ലിഡിയന്റെ പ്രകടനം. എ.ആർ റഹ്മാന്റെ ചെന്നൈയിലുള്ള സംഗീത വിദ്യാലയത്തിൽ പഠിക്കുകയാണ് ലിഡിയൻ.
എട്ടാംവയസ്സിൽ അതിഗംഭീരമായി ഡ്രംസ് വായിച്ചാണ് ലിഡിയൻ ആദ്യം പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധനേടുന്നത്. പിയാനോയിൽ എത്രത്തോളം ഉയരങ്ങളിലെത്താൻ സാധിക്കുന്നുവോ അത്രയും ഉയരങ്ങളിലെത്തണമെന്നാണ് ആഗ്രഹമെന്ന് ലിഡിയൻ റഹ്മാനോടായി പറഞ്ഞത്. തന്റെ സംഗീത സ്വപ്നങ്ങൾ പങ്കുവച്ച ലിഡിയനെ റഹ്മാൻ വിശേഷിപ്പിച്ചത് ഇന്ത്യയുടെ 'മ്യൂസിക് അംബാസിഡർ' എന്നാണ്.

150 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളിയാണ് ലിഡിയൻ വിജയകിരീടം ചൂടിയത്. റിയാലിറ്റി ഷോയുടെ വിധികർത്താക്കളെ പോലും അമ്പരപ്പിച്ചായിരുന്നു റിയാലിറ്റി ഷോയിൽ ലിഡിയൻ നാദസ്വരത്തിന്റെ പ്രകടനം. 'പതിമൂന്നാം വയസ്സിൽ ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ ഞാൻ സംതൃപ്തനാണ്. ഇത് എന്റെ ആദ്യത്തെ മത്സരമാണ്. പക്ഷേ, എനിക്ക് ഒട്ടും ഭയം തോന്നിയിരുന്നില്ല.' സംഗീത സംവിധായകനാകാണ് ലിഡിയന്റെ എക്കാലത്തെയും ആഗ്രഹം.എല്ലാ ദിവസവും എട്ടുമണിക്കൂറോളം ലിഡിയൻ പരിശീലനം നടത്തും. കുഞ്ഞായിരിക്കുമ്പോൾ തന്നെ ലിഡിയനിൽ പിയാനിസ്റ്റിന്റെ കഴിവുകളുണ്ടെന്ന് മനസ്സിലായിരുന്നതായി പിതാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP