Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്തുവിന്റെ 26 വർഷം നീണ്ട അജ്ഞാത ജീവിതം പോലെ ലൂസിഫറിന്റെ 26 വർഷം അജ്ഞാത വാസം എന്തിനായിരുന്നു? സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും ഖുറേഷിയിലേക്കുള്ള പരകായ പ്രവേശം എങ്ങനെയായിരുന്നു: ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരുന്ന് ലാൽ ഫാൻസുകാർ; കൂടുതൽ വരാനുണ്ടെന്നും ഇൻഷാ അള്ളയെന്നും പറഞ്ഞ് പൃഥ്വിയും മുരളീഗോപിയും; അതിവേഗം 60 കോടി ക്ലബ്ബിലെത്തി ആദ്യഭാഗം; സ്റ്റീഫൻ നെടുമ്പള്ളിയിൽ പുതിയ ചർച്ചകൾ ഇങ്ങനെ

ക്രിസ്തുവിന്റെ 26 വർഷം നീണ്ട അജ്ഞാത ജീവിതം പോലെ ലൂസിഫറിന്റെ 26 വർഷം അജ്ഞാത വാസം എന്തിനായിരുന്നു? സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും ഖുറേഷിയിലേക്കുള്ള പരകായ പ്രവേശം എങ്ങനെയായിരുന്നു: ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരുന്ന് ലാൽ ഫാൻസുകാർ; കൂടുതൽ വരാനുണ്ടെന്നും ഇൻഷാ അള്ളയെന്നും പറഞ്ഞ് പൃഥ്വിയും മുരളീഗോപിയും; അതിവേഗം 60 കോടി ക്ലബ്ബിലെത്തി ആദ്യഭാഗം; സ്റ്റീഫൻ നെടുമ്പള്ളിയിൽ പുതിയ ചർച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അതിവേഗം 60 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് മോഹൻലാൽ ചിത്രമായ ലൂസിഫർ. 150 കോടിയുടെ മൊത്തം കളക്ഷൻ ചിത്രം നേടുമെന്നാണ് മലയാള സിനിമാ ലോകത്തിന്റെ പൊതുവേയുള്ള വിലയിരുത്തൽ. 60 കോടി അതിവേഗം നേടുന്ന മലയാളത്തിലെ ആദ്യ സിനിമയാണ് ലൂസിഫർ. ഈ രീതിയിൽ കളക്ഷൻ തുടർന്നാൽ 200 കോടിയിൽ കളക്ഷൻ എത്തുമെന്ന് ചിത്രത്തിന്റെ അണിയറക്കാരും പറയുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർക്കുന്നതാണ് ചിത്രത്തിന് കരുത്താകുന്നത്. അങ്ങനെ ആദ്യ ചിത്രത്തിലൂടെ തന്നെ പൃഥ്വിരാജ് എന്ന സംവിധായകൻ 100 കോടി ക്ലബ്ബിലുമെത്തുന്നു. ഇപ്പോൾ മറ്റൊരു ചർച്ചയിലാണ് സിനിമാ ലോകം. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. ഉടൻ ചിത്രം തുടങ്ങുമെന്നാണ് സൂചന. മോഹൻലാലും പൃഥ്വിയെന്ന സംവിധായകനിൽ പൂർണ്ണ തൃപ്തനാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര അധോലോകത്തിന്റെ കഥയുമായി എബ്രം ഖുറേഷി എബ്രം വീണ്ടുമെത്തും.

രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ നിലനിർത്തിയാണ് ലൂസിഫർ അവസാനിപ്പിക്കുന്നത്. അമ്പത് കോടി ക്ലബ്ബിൽ ചിത്രമെത്തിയതിന് പിന്നാലെ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളീ ഗോപി ഇട്ട പോസ്റ്റാണ് ചർച്ചകളിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇത്രയും വലിയ വിജയത്തിന് നന്ദി.. കൂടുതൽ വരാനുണ്ട്... ഇൻഷാ അള്ളാ... എന്നായിരുന്നു മുരളിയുടെ പോസ്റ്റ്. ഇത് ശരിവച്ച് കൂടുതൽ വരാനുണ്ടെന്ന് പൃഥിയും കുറിച്ചു. ഇതോടെയാണ് ലാൽ ആരാധർ ചർച്ചകൾ തുടങ്ങുന്നത്. ലൂസിഫറിൽ എബ്രം ഖുറേഷി എബ്രം ആയും ലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ ജീവതമാകും ലൂസിഫർ 2 എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ കൂടുതൽ വിശദാംശമൊന്നും ചിത്രത്തിന്റെ അണിയറക്കാർ പുറത്തു വിടുന്നില്ല. പൃഥ്വിക്ക് ചില സിനിമകളിൽ അഭിനയിക്കാനുണ്ട്. അതിന് ശേഷം പുതിയ ചിത്രം തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ഏതായാലും പൃഥ്വിയുടെ പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്.

തിരക്കഥാകൃത്ത് എന്ന നിലയിൽ പ്രേക്ഷകരുടെ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയത് ലൂസിഫറാണ്. ഇരുവരും ചേർന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് ധ്വനിയുള്ള പോസ്റ്റിന് താഴെ കൂടുതൽ പ്രേക്ഷകരും പ്രവചിക്കുന്നത് ലൂസിഫറിന്റെ രണ്ടാംഭാഗത്തേക്കുറിച്ചാണ്. പൃഥ്വിരാജും മുരളി ഗോപിയും അടുത്തതായി ഒന്നിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിനുവേണ്ടിയായിരിക്കുമെന്നും ചർച്ചകളിൽ ചിലർ വിശദീകരിക്കുന്നു. അപ്പോഴും ലൂസിഫർ ടുവിനെ കുറിച്ചാണ് ചർച്ച കനക്കുന്നത്. മറുനാടൻ നടത്തിയ അന്വേഷണത്തിലും ലൂസിഫർ 2നുള്ള സാധ്യതയാണ് തെളിയുന്നത്. മോഹൻലാലും പ്രാഥമികമായി ഇതിന് സമ്മതിച്ചിട്ടുണ്ട്. ആരാണം എബ്രം ഖുറേഷി എബ്രം എന്ന ചോദ്യത്തിനാകും രണ്ടാം ഭാഗം ഉത്തരം നൽകുക.

ആദ്യ 4 ദിനത്തിനുള്ളിൽ തന്നെ 50 കോടി നേട്ടവുമായാണ് സിനിമ കുതിച്ചത്. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും കരിയറിലെ തന്നെ മികച്ച സിനിമയായി മാറുകയാണ് ലൂസിഫർ. മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയുമായാണ് തന്റെ വരവെന്ന് വ്യക്തമാക്കിയ പൃഥ്വി ഇപ്പോൾ അത് തെളിയിച്ചിരിക്കുകയാണ്. എന്താണ് ചെയ്യാൻ പോവുന്നതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് സുഖകരമായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ബോക്സോഫീസിലെ സകല റെക്കോർഡുകളും തിരുത്തി മുന്നേറുന്ന സിനിമയുടെ രണ്ടാം ഭാഗവും സൂപ്പറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലൂസിഫർ 2വിൽ പ്രതീക്ഷയർപ്പിച്ച് സോഷ്യൽ മീഡിയയിൽ എത്തിയ പ്രതികരണങ്ങൾ ചുവടെ

  • രാജുവേട്ടാ മുരളിചേട്ടനോട് പറഞ്ഞേക്കൂ ലുസിഫെർ രണ്ടാം ഭാഗം എഴുതി തുടങ്ങാൻ ..ലൂസിഫെർ 2 വരാനായി കാത്തിരിക്കുന്നവർ ലൈക് അടി രാജുവേട്ടൻ കാണട്ടെ മലയാളികളുടെ ആഗ്രഹം. 'സ്ടീഫൻ നെടുബള്ളി നമ്മൾ ഉദ്ദേശിച്ച ആള് അല്ല സാർ'
  • ലൂസിഫർ രണ്ടാം ഭാഗം ... അതിനുള്ള എല്ലാ സാഹചര്യവും ലൂസിഫർ എന്ന മൂവിയിൽ കൊടുത്തിട്ടുണ്ട് ...ഇരുപത്തി ആറു വര്ഷം സ്റ്റീഫൻഎവിടെ ആയിരുന്നുവെന്നും ... സയീദ് മസൂദും സ്റ്റീഫനും തമ്മിൽ ഉള്ള ബന്ധം എവിടെത്തുടങ്ങിയെന്നും ലൂസിഫറിന്റെ അവസാനം ശക്തി കപൂറുമായുള്ള സംഭാഷണത്തിൽ സ്റ്റീഫന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തുന്നതും ..ഒകെ നോക്കുമ്പോൾ സ്റ്റീഫന്റെ ഇരുപത്തി ആറു വര്ഷം ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ഇല്ലേ ?...
  • 'ലൂസിഫർ നമ്മൾ ഉദ്ദേശിച്ച പടമല്ല സാർ' ശരിക്കും നമ്മൾ ഇപ്പോ കണ്ടതല്ലേ 2nd പാർട്ട്.! ഇനി വരാൻ പോകുന്നത് അല്ലെ ആദ്യ ഭാഗം..?? ''That bloody 26 years' Yes..! More to Come.! 'L' 1 is Loading..! ??
  • മുരളി ചേട്ടാ ഒരു വലിയ ആഗ്രഹം പറഞ്ഞോട്ടെ അബ്രാം ഖുറേഷി,സൈദ് മസൂദ് ഈ രണ്ടു മാസ്സ് കഥാപാത്രം വെച്ചു ചേട്ടൻ ഒരു മാസ്സ് സ്‌ക്രിപ്റ്റ് എഴുതണം ലുസിഫെർ മുകളിൽ നിൽക്കുന്ന ചിത്രം ആകണം എന്നു ആഗ്രഹം ഉണ്ട് എല്ലാവരും ഇത് ആഗ്രഹിക്കുന്നു
  • ലൂസിഫർ രണ്ടാം ഭാഗം .... അതിനുള്ള എല്ലാ സാഹചര്യവും ലൂസിഫർ എന്ന മൂവിയിൽ കൊടുത്തിട്ടുണ്ട് ...ഇരുപത്തി ആറു വര്ഷം സ്റ്റീഫൻഎവിടെ ആയിരുന്നുവെന്നും ... സയീദ് മസൂദും സ്റ്റീഫനും തമ്മിൽ ഉള്ള ബന്ധം എവിടെത്തുടങ്ങിയെന്നും ലൂസിഫറിന്റെ അവസാനം ശക്തി കപൂറുമായുള്ള സംഭാഷണത്തിൽ സ്റ്റീഫന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തുന്നതും ..ഒകെ നോക്കുമ്പോൾ സ്റ്റീഫന്റെ ഇരുപത്തി ആറു വര്ഷം ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ഇല്ലേ ?
  • സ്റ്റീഫൻ നെടുമ്പള്ളിക്ക് PKR പ്രത്യേക കരുതൽ കൊടുക്കുന്നത് സ്വന്തം മകനായതുകൊണ്ടോ ? അല്ലെങ്കിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ യഥാർത്ഥ പിതാവിന്റെ ജീവഹാനിക്കും അങ്ങനെ ആ കുടുംബത്തിന്റെ തന്നെ തകർച്ചക്ക് അറിയാതെയാണേലും കാരണക്കാരനായതിന്റെ കുറ്റബോധം കൊണ്ടോ അതുമല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ? യേശുക്രിസ്തുവിന്റെ ജീവിതത്തിലെ നീണ്ട 26 വർഷ അജ്ഞാത ജീവിതം പോലെ ലൂസിഫറിന്റെ 26 വർഷ അജ്ഞാത വാസം എന്തിനായിരുന്നു ? എവിടെയായിരുന്നൂ ? സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും ഖുറേഷിയിലേക്കുള്ള പരകായ പ്രവേശം എങ്ങനെയായിരുന്നു ?കാത്തിരിക്കുക. ഉടൻ വരുന്നൂ Lucifer-2...
  • ലൂസിഫർ
    മോഹൻലാൽ എന്ന മഹാപ്രതിഭയെ വേണ്ടുവോളം ഉപയോഗിച്ചു!
    താങ്കൾ നല്ലൊരു അഭിനേതാവുമാത്രമല്ല
    ഒരു നല്ല സംവിധായകനും കൂടിയാണ് എന്ന് ഈ
    ഒറ്റ സിനിമ കൊണ്ട് തെളിയിച്ചു
    മാത്രമല്ല എല്ലാവരും ഒന്നിനൊന്ന് മെച്ചം! ശരിക്കും ഇതൊരു സിനിമയല്ല നടക്കുന്ന സംഭവങ്ങളെ സ്‌ക്രീനിൽ തുറന്നു കാണിച്ചിരിക്കുന്നു താങ്കൾ നല്ലൊരു മാധ്യമ പ്രവർത്തകനും കൂടിയാണ് എന്നു തോന്നിപ്പോകുന്നു തിരക്കഥ സൂപ്പർ പിന്നെ താങ്കളുടെ സഹോദരൻ ഏതു റോളിലും സൂപ്പർ പക്ഷേ അദ്ദേഹത്തിന്റെ റേഞ്ചിനുള്ള റോൾ ഇതുവരെ കിട്ടിയിട്ടില്ല.ഇങ്ങനെ ഒരു നല്ല സിനിമ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചതിൽ നിങ്ങളോട് എല്ലാവരോടും നന്ദി പറയുന്നു.
    ഈ സിനിമ കണ്ടിറങ്ങുന്നവരുടെ മുഖത്തു നോക്കുമ്പോൾ അറിയാം
    എല്ലാവരും സംതൃപ്തരാണ്:
    ഇതൊരു സംഭവം ആകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP