Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടുതലമുറകളുടെ പ്രണയത്തിന്റെ വേറിട്ട ശൈലികൾ പ്രമേയമാക്കി ലൗ എഫ് എം വരവായ്; ഗൃഹാതുരഓർമയായി മാറിയ 'റേഡിയോ'യും ചിത്രത്തിൽ ഒരുകഥാപാത്രം; നവാഗതനായ ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത ചിത്രത്തിൽ അപ്പാനി ശരത്തും ടിറ്റോ വിൽസണും നായകരാകുന്നു.

രണ്ടുതലമുറകളുടെ പ്രണയത്തിന്റെ വേറിട്ട ശൈലികൾ പ്രമേയമാക്കി ലൗ എഫ് എം വരവായ്; ഗൃഹാതുരഓർമയായി മാറിയ 'റേഡിയോ'യും ചിത്രത്തിൽ ഒരുകഥാപാത്രം; നവാഗതനായ ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത ചിത്രത്തിൽ അപ്പാനി ശരത്തും ടിറ്റോ വിൽസണും നായകരാകുന്നു.

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി നവാഗത സംവിധായകൻ ശ്രീദേവ് കപ്പൂർ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ലൗ എഫ് എം ചിത്രീകരണം പൂർത്തിയായി. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. യുവനടന്മാരിൽ പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വിൽസൺ, സിനോജ് അങ്കമാലി, വിജിലേഷ്, നിർമ്മൽ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തിൽ നായകന്റെ കൂട്ടാളികളായി വരുന്നു. ഒരു ടീമായി ഇവർ വെള്ളിത്തിരയിൽ എത്തുന്നതും ചിത്രത്തിന്റെ പുതുമയാണ്.

സിനിൽ സൈനുദ്ദീൻ പ്രതിനായകവേഷത്തിൽ എത്തുന്നു. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓർമ്മയായി മാറിയ റേഡിയോ ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്. ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തിൽ ഒപ്പിയെടുക്കുന്നു. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മിൽ പുനർജനിക്കുകയാണ്.

മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം 12 വർഷത്തിലേറെയായി പ്രവർത്തിച്ചുവന്ന ശ്രീദേവ് കപ്പൂരിന്റെ ആദ്യ സംവിധായ സംരംഭമാണ് ലൗ എഫ് എം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്. ടിറ്റോ വിൽസണും നായക തുല്യമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അപ്പാനി ശരത്ത്(ഗസൽ) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ക്യാമ്പസ് ജീവിതം സിനിമയിൽ പറഞ്ഞുപോകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ക്യാമ്പസ് മൂവിയല്ലെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പറഞ്ഞു.

ലൗ എഫ് എം ഒരു ഫാമിലി എന്റർടെയ്‌നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയിൽ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ആ കാലഘട്ടത്തിലെ സാമൂഹ്യവിഷയങ്ങളും ജീവിത സാഹചര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഗൗരവമായിട്ടല്ല വളരെ ലളിതമായിട്ടും തമാശയും കലർത്തിയാണ് ലൗ എഫ് എം പ്രേക്ഷകരിൽ എത്തുന്നതെന്നും സംവിധായകൻ പറഞ്ഞു.

ജാനകി കൃഷ്ണൻ , മാളവിക മേനോൻ, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാർ. ചെറിയ ഇടവേളയ്ക്ക് ശേഷം പാലയ്ക്കൽ തങ്ങളായി നടൻ ദേവൻ ശ്രദ്ധേയമായ കഥാപാത്രമായി ഈ ചിത്രത്തിലൂടെ വരുന്നതും മറ്റൊരു പുതുമയാണ്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ആദ്യമായി സിനിമയിൽ എത്തുന്നത് ലൗ എഫ് എമ്മിലൂടെയാണ്. പ്രണയഗാനം ഉൾപ്പെടെ അഞ്ച് ഗാനങ്ങളും ചിത്രത്തിലുണ്ട്. തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, പൊന്നാനി, മാഹി, കാസർകോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിച്ചത്.

അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ,സിനോജ് അങ്കമാലി, വിജിലേഷ്,നിർമ്മൽ പാലാഴി ദേവൻ, മാമുക്കോയ, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത, ശശി കലിംഗ, സാജു കൊടിയൻ, , ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണൻ, ജിനോ ജോൺ, അബു വളയംകുളം, വിജയൻ കോഴിക്കോട്, ജെയിംസ് ഏലിയ, ബോബൻ ആലമ്മൂടൻ, അഷറഫ് ഗുരുക്കൾ, ആനന്ദ് കോഴിക്കോട്, സിനിൽ സൈനുദ്ദീൻ, അൽക്കു, സച്ചിൻ, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്‌ക്കർ, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിൻ, അഡ്വ. നിഖിൽ, ജാനകി കൃഷ്ണൻ, മാളവിക മേനോൻ, അഞ്ചു,നീനാകുറുപ്പ്, ദിവ്യ, അഞ്ജലി, ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിൻ, ആഷ്‌ലി, ബേബി അനശ്വര, ബേബി പിങ്കി ,എന്നിവരാണ് അഭിനേതാക്കൾ.

ബാനർ-ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം-ബേനസീർ, സംവിധാനം-ശ്രീദേവ് കപ്പൂർ,രചന-സാജു കൊടിയൻ, പി.ജിംഷാർ, ഛായാഗ്രഹണം - സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണൻ, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണൻ വാര്യർ, സംഗീതം - കൈതപ്രം വിശ്വനാഥൻ, അഷ്‌റഫ് മഞ്ചേരി, പ്രദീപ് സാരണി, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊ.എക്‌സിക്യൂട്ടീവ് വിനോഷ് കൈമൾ, എഡിറ്റിങ്- ലിജോ പോൾ, ആർട്ട് ഡയറക്ടർ - രഞ്ജിത് കോത്തേരി, കോസ്റ്റ്യും - കുമാർ എടപ്പാൾ, മേക്കപ്പ് - മനോജ് അങ്കമാലി, കൊറിയോഗ്രാഫി - അരുൺ നന്ദകുമാർ, ആക്ഷൻ ഡയറക്ടർ - അഷ്‌റഫ് ഗുരുക്കൾ, പിആർഒ - പി ആർ സുമേരൻ , അസോ. ഡയറക്ടർസ് - സന്തോഷ് ലാൽ അഖിൽ സി തിലകൻ, സ്റ്റിൽസ്- നൗഷാദ് കണ്ണൂർ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP