Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണ്ണമ്മാര് കനിഞ്ഞാ താമസിയാതെ വരും..! പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അപ്രഖ്യാപിത വിലക്കിനെ കളിയാക്കി രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ ടീസർ

അണ്ണമ്മാര് കനിഞ്ഞാ താമസിയാതെ വരും..! പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അപ്രഖ്യാപിത വിലക്കിനെ കളിയാക്കി രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ ടീസർ

തിരുവനന്തപുരം: രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയെ എതിർത്തുകൊണ്ട് തുടക്കം മുതൽ പ്രൊഡ്യൂസർ അസോസിയേഷൻ രംഗത്തുണ്ട്. സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കാണ് ഇവർ ഏർപ്പെടുത്തിയത്. എന്തായാലും വിലക്കിനെ പുച്ഛത്തോടെ തള്ളിക്കളഞ്ഞിരിക്കയാണ് സംവിധായകൻ. സിനിമയുടെ ആദ്യ ടീസറിലൂടെയാണ് സംവിധായകൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ചിത്രത്തിന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിലുള്ള പ്രതിഷേധവും ടീസറിൽ രഞ്ജിത്ത് കാണിക്കുന്നു. അണ്ണന്മാര് കനിഞ്ഞാ താമസിയാതെ വരും.. എന്ന് പറഞ്ഞാണ് ടീസർ. ലീലയുടെ റിലീസിങ് തടയുമെന്ന് വിതരണക്കാരും തിയേറ്റർ ഉടമകളും പറഞ്ഞിരുന്നു. 2015ന്റെ അവസാനം നിർമ്മാതാക്കളുടെ സമരത്തിനെ വകവയ്ക്കാതെ ഷൂട്ടിങ് തുടർന്നതിനാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്.

ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ പാർവതി നമ്പ്യാർ ആണ് നായിക. ലീലയെന്ന അനാഥപ്പെൺകുട്ടിയുടെ കഥപറയുന്ന കലാമൂല്യമുള്ള ചിത്രമാണ് ലീല. ഉണ്ണി ആറിന്റെ പ്രശസ്തമായ കഥയാണ് സിനിമയാകുന്നത്. തിരക്കഥയും ഉണ്ണി ആർ തന്നെ. വിജയരാഘവൻ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്. ഇതിനു മുൻപ് രഞ്ജിത് സിനിമയാക്കിയ പല സാഹിത്യ സൃഷ്ടികളും ഏറെ ശ്രദ്ധനേടിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP