Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ലീല' വിവാദത്തിനില്ല; സെൻസർ ചെയ്താൽ ചിത്രം പ്രദർശിപ്പിക്കും: നിലപാടു വ്യക്തമാക്കി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ

'ലീല' വിവാദത്തിനില്ല; സെൻസർ ചെയ്താൽ ചിത്രം പ്രദർശിപ്പിക്കും: നിലപാടു വ്യക്തമാക്കി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ

കൊച്ചി: ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കത്തിനിടയിലേക്കു തങ്ങളില്ലെന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ. രഞ്ജിത്ത് സംവിധാനം ചെയ്ത 'ലീല'യുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഫെഡറേഷന്റെ നിലപാട്.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ഇക്കാര്യത്തിൽ പ്രത്യേക നിലപാടില്ലെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. സെൻസർ ചെയ്താൽ ലീലയും പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.

വിഷുവിന് ചിത്രം റിലീസ് ചെയ്യണമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്കയും അത് നടക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാട് എടുത്തതോടെയാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. സംവിധായകരുടെയും നിർമ്മാതാക്കളുടെയും സംഘടനകൾ ഇത് ആദ്യമായാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.

'ലീല' പ്രദർശിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിൽ ഒരു കടയിട്ട് സിനിമയുടെ സി.ഡി വിൽക്കുമെന്ന് രഞ്ജിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ലീലയെപ്പറ്റി വ്യാപക ചർച്ച ഉണ്ടാക്കുന്നതിനും ചുളുവിൽ പ്രചാരണം നേടുന്നതിനും വേണ്ടിയാണ് വിഷയം രഞ്ജിത്ത് വിവാദമാക്കി വളർത്തുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP