Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാഞ്ചി വേലായുധൻ മനോനിലതെറ്റി അലയുന്ന രംഗങ്ങൾ അപമാനിക്കുന്നത്; രംഗങ്ങൾ ഒഴിവാക്കി പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി മക്കൾ; പത്തേമാരിക്കെതിരെ നിയമനടപടിയെന്നും കുടുംബാംഗങ്ങൾ

ലാഞ്ചി വേലായുധൻ മനോനിലതെറ്റി അലയുന്ന രംഗങ്ങൾ അപമാനിക്കുന്നത്; രംഗങ്ങൾ ഒഴിവാക്കി പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി മക്കൾ; പത്തേമാരിക്കെതിരെ നിയമനടപടിയെന്നും കുടുംബാംഗങ്ങൾ

മ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി'യെന്ന ചിത്രത്തിനെതിരെ ലാഞ്ചി വേലായുധന്റെ ബന്ധുക്കൾ രംഗത്ത്. ചിത്രം ലാഞ്ചി വേലായുധനെ അവഹേളിച്ചെന്നാരോപിച്ചാണ് ചേറ്റുവ സ്വദേശി സി.എസ്. വേലായുധന്റെ മക്കൾ സി.വി. ഭൈമിനിയും സി.വി. ധനേഷും രംഗത്തെത്തിയിരിക്കുന്നത്.വേലായുധനെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 'പത്തേമാരി'ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വേലായുധന്റെ മക്കൾ അറിയിച്ചു.

സിനിമയിൽ അവസാനം വേലായുധൻ മനോനിലതെറ്റി അലയുന്ന രംഗങ്ങൾ ഒഴിവാക്കി ചിത്രം പ്രദർശിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇത് വെറും സിനിമയായി കാണാനാവില്ലെന്നും അവർ പറയുന്നു. സി.എസ്. വേലായുധനാണ് ചേറ്റുവയിലെ ലാഞ്ചി വേലായുധനായി അറിയപ്പെടുന്നത്. സിനിമയിലും അതേ പേരാണ് ഉപയോഗിച്ചത്. ആയിരക്കണക്കിനാളുകൾക്ക് സഹായം ചെയ്ത ലാഞ്ചി വേലായുധൻ ആരുടെ മുന്നിലും തല കുനിച്ചിട്ടില്ല. സിനിമയുടെ ആദ്യ പകുതിയിൽ ആരെയും കൂസാത്ത നട്ടെല്ലുള്ള കഥാപാത്രമായ വേലായുധനെ രണ്ടാംപകുതിയിൽ പ്രതിസന്ധികളോട് ഏറ്റുമുട്ടി തോറ്റ മനുഷ്യനായി കാണേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലവെന്നും മക്കൾ പറയുന്നു.

ചേറ്റുവയിൽ നിന്നും നിരവധിയാളുകളെ ലാഞ്ചിയിൽ പേർഷ്യയിലെത്തിച്ച ആളായിരുന്നു വേലായുധൻ. ഒട്ടനേകം ആളുകളെ കരകയറ്റിയിട്ടും പ്രതിസന്ധികളിലൂടെയാണ് വേലായുധന്റെ ജീവിതം നീങ്ങിയത്. തൊഴിലുകൾ പലതും ചെയ്തു. ബോട്ടുവാങ്ങി, മറൈൻ വർക്ക്‌ഷോപ്പ് നടത്തി. ഗൾഫിലും പോയി മടങ്ങിവന്നു. 2005ൽ മരണം വരെ ആരുടേയും മുന്നിൽ തലകുനിക്കാതിരുന്ന വേലായുധനെ അതേപേരിൽ സിനിമയിലവതരിപ്പിച്ചത് അവഹേളിക്കുന്ന രീതിയിലെന്നായിരുന്നു ബന്ധുക്കളുടെ ആക്ഷേപം.

എന്നാൽ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണെന്നും ലാഞ്ചി വേലായുധൻ എന്ന കഥാപാത്രത്തിന്റെ മനുഷ്യസ്േനഹത്തെ ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും സംവിധായകൻ സലീം അഹമ്മദ് പ്രതികരിച്ചു. ചേറ്റുവയിലെ ലാഞ്ചി വേലായുധന്റെ കുടുംബം തെറ്റിദ്ധരിച്ചതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ദിഖാണ് ചിത്രത്തിൽ ലാഞ്ചി വേലായുധൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പൊള്ളുന്ന പ്രവാസം ഉള്ളുരുക്കുന്ന പത്തേമാരിജീവിച്ചിരുന്ന ഒരാളുടെ കഥ പറയുമ്പോൾ പാലിക്കേണ്ട ധാർമികത തിരക്കഥാകൃത്തും സംവിധായകനും പാലിച്ചില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP