Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

പത്രങ്ങളിൽ ജോലി ചെയ്ത് മടുത്ത് ധീരമായി മാധ്യമപ്രവർത്തനം നടത്താനായി യൂടൂബ് ചാനൽ; സർക്കാരിന് തലവേദനയായ മാധ്യമ പ്രവർത്തകനാണ് കേന്ദ്ര കഥാപാത്രം! മറുനാടൻ വേട്ടയോടെ ''ലാ ടൊമാറ്റിന'' പ്രവചന സ്വഭാവമുള്ള സിനിമയായി; പൊളിറ്റിക്കൽ ത്രില്ലറുമായി സജീവൻ അന്തിക്കാട് എത്തുമ്പോൾ

പത്രങ്ങളിൽ ജോലി ചെയ്ത് മടുത്ത് ധീരമായി മാധ്യമപ്രവർത്തനം നടത്താനായി യൂടൂബ് ചാനൽ; സർക്കാരിന് തലവേദനയായ മാധ്യമ പ്രവർത്തകനാണ് കേന്ദ്ര കഥാപാത്രം! മറുനാടൻ വേട്ടയോടെ ''ലാ ടൊമാറ്റിന'' പ്രവചന സ്വഭാവമുള്ള സിനിമയായി; പൊളിറ്റിക്കൽ ത്രില്ലറുമായി സജീവൻ അന്തിക്കാട് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാരിന് തലവേദനയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിടുന്ന ഒരു യൂടൂബ് ചാനൽ മാധ്യമപ്രവർത്തകനെ നിശ്ശബ്ദനാക്കാനും ചാനലിന്റെ സംപ്രേഷണം നിർത്തിവെപ്പിക്കാനുമായി ഒരു രഹസ്യാന്വേഷണ സംഘം നിയോഗിക്കപ്പെടുന്നതിൽ നിന്നുമാണ് ലാ ടൊമാറ്റിന എന്ന സിനിമ തുടങ്ങുന്നത്. സമീപകാലത്ത് മറുനാടൻ മലയാളിയ്‌ക്കെതിരെ പിണറായി സർക്കാർ നടത്തിയ വേട്ടയ്ക്ക് സമാനം. അതിന് മുമ്പ് ചിത്രീകരണം തുടങ്ങിയ ഈ സിനിമ പറയുന്നത് സത്യം പറയുന്ന മാധ്യമ പ്രവർത്തകനെ സർക്കാർ വേട്ടയാടുന്ന കഥയാണ്.

'' ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം ! പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്ത് മടുത്ത് ധീരമായി മാധ്യമപ്രവർത്തനം നടത്താനായി അയാൾ യൂടൂബ് ചാനൽ തുടങ്ങുന്നു. ഇത്തരം മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാൻ സ്ഥാപിത താൽപ്പര്യക്കാരും കളങ്കിത രാഷ്ട്രീയക്കാരും ശ്രമിക്കില്ലേ? മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ അയാളെ കള്ളക്കേസിൽ പെടുത്തി ചാനൽ പൂട്ടിക്കില്ലേ? ഈ ഒരു ചിന്തയിൽ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന സിനിമയുണ്ടായത്.

ടൊവിനോ തോമസിന്റെ ആദ്യ ചിത്രമായ'പ്രഭുവിന്റെ മക്കൾ' എന്ന സിനിമക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ഈ ചിത്രം. ലാ ടൊമാറ്റിന(ചുവപ്പുനിലം) എന്നാണ് ചിത്രത്തിന്റെ പേര്. സെപ്റ്റംബർ 22ന് ചിത്രം തിയറ്ററിൽ എത്തും. ജോയ് മാത്യു, കോട്ടയം നസീർ, ശ്രീജിത്ത് രവീ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാധ്യമപ്രവർത്തകനും കഥാകൃത്തുമായ ടി. അരുൺകുമാറാണ്.

സിനിമയുടെ ഷൂട്ടിങ്ങ് കഴിയുന്ന സമയത്ത് മറുനാടൻ മലയാളിയും സർക്കാരും തമ്മിലോ മറുനാടനും എംഎൽഎയും തമ്മിലോ ഒരു വിഷയങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് ഉണ്ടായി വന്നതാണ്. അതോടെ ''ലാ ടൊമാറ്റിന'' ഒരു പ്രവചന സ്വഭാവമുള്ള സിനിമയായി മാറുകയായിരുന്നു.'' സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു.

വർത്തമാനകാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വർത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ, മരിയ തോപ്‌സൺ(ലണ്ടൻ) ശിവരാമൻ വയനാട്, ഹരിലാൽ രാജഗോപാൽ. ശ്രീവത്സൻ അന്തിക്കാട് എന്നിവരും അഭിനയിക്കുന്നു.

ഫ്രീതോട്ട് സിനിമയുടെ ബാനറിൽ സിന്ധു എം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവ്വഹിക്കുന്നു. ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു. എഡിറ്റർ- വേണുഗോപാൽ, കല- ശ്രീവത്സൻ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രം - ഇന്ദ്രൻസ് ജയൻ, സ്റ്റിൽസ്-നരേന്ദ്രൻ കൂടാൽ, ഡിസൈൻസ്- ദിലീപ് ദാസ്, ഓൺലൈൻ ഡിസൈൻ - ഷൈൻ ചവറ, സൗണ്ട്-കൃഷ്ണനുണ്ണി, ഗ്രാഫിക്‌സ്-മജു അൻവർ, കളറിസ്റ്റ്-യുഗേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP