Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

നിർമ്മാതാവും നായകനും ദുൽഖർ തന്നെ;'കുറുപ്പി'ന്റെ ചിത്രീകരണം ആരംഭിച്ചു; ഡിക്യു സുകുമാരക്കുറുപ്പാകുന്ന ചിത്രം ഒരുക്കുന്നത് സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ

നിർമ്മാതാവും നായകനും ദുൽഖർ തന്നെ;'കുറുപ്പി'ന്റെ ചിത്രീകരണം ആരംഭിച്ചു; ഡിക്യു സുകുമാരക്കുറുപ്പാകുന്ന ചിത്രം ഒരുക്കുന്നത് സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'കുറുപ്പി'ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ വേഷമിടുന്നത്. ദുൽഖർ നിർമ്മാതാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുൽഖറിന്റെ ആദ്യസിനിമയായ സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ്. ദുൽഖർ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്.

ചിത്രത്തിന്റെ പൂജയുടെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ജേക്കബ് ഗ്രിഗറി നായകനായ അശോകന്റെ ആദ്യരാത്രിയാണ് ദുൽഖർ നിർമ്മിച്ച ആദ്യത്തെ ചിത്രം. പുതുമുഖം ഷംസു സൈബയാണ് സംവിധായകൻ. ചിത്രീകരണം പൂർത്തിയായി.

കുറുപ്പിന് ശേഷം ദുൽഖർ അഭിനയിക്കുന്ന ചിത്രം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യും. ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP