Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുരുന്നു താരങ്ങളുടെ 'കോലുമിട്ടായി' വരുന്നു; 'മിന്നിച്ചിന്നും മിന്നാമിന്നികളാ'യി മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും; ഗാനം കാണാം

കുരുന്നു താരങ്ങളുടെ 'കോലുമിട്ടായി' വരുന്നു; 'മിന്നിച്ചിന്നും മിന്നാമിന്നികളാ'യി മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും; ഗാനം കാണാം

കൊച്ചി: മാസ്റ്റർ ഗൗരവ് മേനോനും ബേബി മീനാക്ഷിയും അഭിനയിക്കുന്ന 'കോലുമിട്ടായി'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'മിന്നി ചിന്നും' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ശ്രീരാജ് സഹജനാണ്. വരികൾ രചിച്ചിരിക്കുന്നത് ലക്ഷമിയാണ്.

അരുൺ വിശ്വം സംവിധാനം നിർവഹിച്ച 'കോലുമിട്ടായി'യിൽ ഗൗരവ് മേനോൻ, മീനാക്ഷി എന്നിവർക്കൊപ്പം ബാലതാരങ്ങളായ നായിഫ് നൗഷാദ്, ആകാശ്, സിദ്ധാർത്ഥ്, റോഷൻ എന്നിവർ അഭിനയിച്ചിട്ടുണ്ട്. സൈജു ഗോവിന്ദ കുറുപ്പ്, കലാഭവൻ പ്രജോദ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ, അഞ്ജലി ഉപാസന തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

ഛായാഗ്രഹണം സന്തോഷ് അണിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ 'കോലുമിട്ടായി' നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിന്റെ കഥ ഒരുക്കിയ അഭിജിത്ത് അശോകനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP