Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ജീവിതത്തിൽ രക്ഷപ്പെടാൻ ഒരവസരം എല്ലാർക്കും കിട്ടും, ബുദ്ധിയുള്ളവൻ അതിൽ പിടിച്ച് രക്ഷപ്പെടും! അവനെ നമ്മൾ ഭാഗ്യവാനെന്ന് വിളിക്കും; വിക്കുള്ള ബാലൻ വക്കീലായി ദിലീപ്; 'കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രെയിലർ റിലീസ് ചെയ്തു; ബി ഉണ്ണികൃഷ്ണന്റെ ത്രില്ലർ ചിത്രം ഫെബ്രുവരിയിലെത്തും  

ജീവിതത്തിൽ രക്ഷപ്പെടാൻ ഒരവസരം എല്ലാർക്കും കിട്ടും, ബുദ്ധിയുള്ളവൻ അതിൽ പിടിച്ച് രക്ഷപ്പെടും! അവനെ നമ്മൾ ഭാഗ്യവാനെന്ന് വിളിക്കും; വിക്കുള്ള ബാലൻ വക്കീലായി ദിലീപ്; 'കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രെയിലർ റിലീസ് ചെയ്തു; ബി ഉണ്ണികൃഷ്ണന്റെ ത്രില്ലർ ചിത്രം ഫെബ്രുവരിയിലെത്തും   

മറുനാടൻ ഡെസ്‌ക്‌

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ ട്രെയിലർ പുറത്ത്. തമാശയും ആക്ഷനും ത്രില്ലുമടങ്ങുന്ന ഒരു ഫാമിലി എന്റർടെയിനറായിരിക്കും ചിത്രമെന്ന പ്രതീക്ഷകളാണ് ട്രെയിലർ നൽകുന്നത്. ട്രെയിലറിന് മികച്ച പ്രതികരണം. ചിത്രത്തിൽ വിക്കുള്ള കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. മംമ്ത മോഹൻദാസും പ്രിയാ ആനന്ദുമടക്കം രണ്ടു നായികമാരാണ് ചിത്രത്തിൽ.

സിദ്ദീഖ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, അജൂ വർഗീസ്, സാജിദ് യാഹിയ തുടങ്ങി നീണ്ട താരനിര തന്നെ സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. വയാക്കോം മോഷൻ പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ ചെയ്യുന്ന സിനിമയാണ് കോടതി സമക്ഷം ബാലൻ വക്കീൽ.

അഖിൽ ജോർജ്ജാണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഹരിനാരായണനാണ് ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള വിവരങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP