Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ചാക്കോ ബോബന്റെ പൗലോ കൊയ്ലോയ്ക്ക് പിന്തുണയുമായി ഒറിജിനൽ പൗലോ കൊയ്ലോ രംഗത്ത്; പോസ്റ്റർ ട്വീറ്റ് ചെയ്ത് വിഖ്യാത സാഹിത്യകാരൻ

കുഞ്ചാക്കോ ബോബന്റെ പൗലോ കൊയ്ലോയ്ക്ക് പിന്തുണയുമായി ഒറിജിനൽ പൗലോ കൊയ്ലോ രംഗത്ത്; പോസ്റ്റർ ട്വീറ്റ് ചെയ്ത് വിഖ്യാത സാഹിത്യകാരൻ

ന്റെ പേരിലുള്ള മലയാള സിനിമയ്ക്ക് പിന്തുണയുമായി ലോകപ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോ. കുഞ്ചാക്കോബോബൻ നിർമ്മിച്ച് നായകനായ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സ്വന്തം ട്വിറ്റർ പേജിലൂടെ പുറത്ത് വിട്ടാണ് അദ്ദഹം മലയാള സിനിമയോടുള്ള പിന്തുണ പ്രഖ്യാപിച്ചത്.

പഴയ ഉദയാ സ്റ്റുഡിയോയെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്ന് കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന ചിത്രമാണ് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ .കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ കൊച്ചവ്വ, അയ്യപ്പദാസ് എന്നിവരെ വിശ്വ പ്രസിദ്ധ എഴുത്തുകാരന്റെ കൃതികൾ എങ്ങിനെ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്.

യുവ സംവിധായകൻ സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തിൽ ഒരിക്കൽ ഏറെ സജീവമായിരുന്ന പ്രമുഖ പ്രൊഡക്ഷൻ കമ്പനിയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് വന്ന ഇംഗ്ളീഷ് വാർത്തയുടെ ലിങ്കും പൗലോ കൊയ്ലോ ഷെയർ ചെയ്തിട്ടുണ്ട്. ഓണത്തിന് റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ മുകേഷും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP