Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈർഘ്യമേറിയ പഞ്ച് ഡയലോഗിലൂടെ റോക്കോർഡിട്ട സമ്പൂർണേഷ് ബാബുവിന്റെ തകർപ്പൻ കോമഡിയും ആക്ഷനുമായി രണ്ടാം ട്രെയിലറെത്തി; തെലുങ്ക് ചിത്രം കൊബ്ബരി മട്ട ട്രെയിലർ കാണാം

ദൈർഘ്യമേറിയ പഞ്ച് ഡയലോഗിലൂടെ റോക്കോർഡിട്ട സമ്പൂർണേഷ് ബാബുവിന്റെ തകർപ്പൻ കോമഡിയും ആക്ഷനുമായി രണ്ടാം ട്രെയിലറെത്തി; തെലുങ്ക് ചിത്രം കൊബ്ബരി മട്ട ട്രെയിലർ കാണാം

സ്വന്തം ലേഖകൻ

മൂന്നര മിനിറ്റ് നീളുന്ന ഒരു സിംഗിൾ ഷോട്ടിൽ ദൈർഘ്യമേറിയ പഞ്ച് ഡയലോഗുകൾ നിർത്താതെ പറഞ്ഞ് കൈയടി നേടിയ നടൻ സമ്പൂർണേഷ് ബാബുവിന്റെ ചിത്രം കൊബ്ബരി മട്ടയുടെ രണ്ടാം ട്രെയിലർ എത്തി. തീപ്പൊരി ഡയലോഗും സംഘട്ടന രംഗവുമാണ് ട്രെയിലറിന്റെ സവിശേഷത. ട്രെയിലറിന് പിന്നാലെ സമ്പൂർണേഷ് ബാബുവിന്റെ ട്രോളുകളും സമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം 'കൊബ്ബരി മട്ട' എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചിത്രത്തിന്റെ ട്രെയിലറാണ്. ചിത്രത്തിന്റെ ആദ്യം ഇറങ്ങിയ ടീസറിൽ ആണ് മൂന്നര മിനിറ്റ് നീളുന്ന ഒരു സിംഗിൾ ഷോട്ടിൽ ദൈർഘ്യമേറിയ പഞ്ച് ഡയലോഗുകൾ നടൻ നിർത്താതെ പറയുന്നത് .സമ്പൂർണേഷ് ബാബു. ലോകസിനിമയിൽ തന്നെ ഇത്തരത്തിലുള്ള ഒരു ഡയലോഗ് റെക്കോർഡ് ആണെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.

1977 ൽ പുറത്തിറങ്ങിയ 'ദാന വീര ശൂര കർണ'യിലെ എൻടിആറിന്റെ ഡയലോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സമ്പൂർണേഷ് ബാബുവിന്റെ പുതിയ ചിത്രത്തിലെ പഞ്ച് ഡയലോഗ് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് തലമുറയെ പ്രതിനിധീകരിക്കുന്ന മൂന്ന് കഥാപാത്രങ്ങളായാണ് സമ്പൂർണേഷ് ചിത്രത്തിൽ എത്തുന്നത്. പപ്പറായുഡു, പേഡറായുഡു, ആൻഡ്രോയ്ഡു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. ആൻഡ്രോയ്ഡുവിന്റെ അമ്മയായി എത്തുന്നത് ഷക്കീലയാണ്. നാഗാർജുനയുടെ 'മന്മധുഡു2' തീയേറ്ററുകളിലെത്തുന്നതിന്റെ പിറ്റേന്നാണ് 'കൊബ്ബരി മട്ട'യുടെ റിലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP