Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭക്തരുടെ നിലവിളി കേൾക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ദൈവം; മോഹൻലാൽ ഇല്ലാതെ കായംകുളം കൊച്ചുണ്ണിയുടെ പുത്തൻ ടീസർ; അത്യുഗ്രൻ സംഘട്ടന രംഗങ്ങളുമായി നിവിൻപോളി നിറയുന്ന ടീസറിന് വൻ സ്വീകാര്യത

ഭക്തരുടെ നിലവിളി കേൾക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ദൈവം; മോഹൻലാൽ ഇല്ലാതെ കായംകുളം കൊച്ചുണ്ണിയുടെ പുത്തൻ ടീസർ; അത്യുഗ്രൻ സംഘട്ടന രംഗങ്ങളുമായി നിവിൻപോളി നിറയുന്ന ടീസറിന് വൻ സ്വീകാര്യത

കൊച്ചി: ഭക്തരുടെ നിലവിളി കേൾക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ദൈവമാണ് കൊച്ചുണ്ണി... പുത്തൻ ഡയലോഗുമായി കൊച്ചുണ്ണിയുടെ പുത്തൻ ടീസർ. റോഷൻ ആൻഡ്രൂസ്-നിവിൻ പോളി-മോഹൻലാൽ ടീമിന്റെ കായംകുളം കൊച്ചുണ്ണിയുടെ പുത്തൻ ടീസർ പുറത്തുവിട്ടു. 20 സെക്കൻഡുള്ള ടീസറിൽ നിവിൻപോളിയാണ് നിറഞ്ഞ് നിൽക്കുന്നത്. മോഹൻലാൽ എല്ല എന്ന പ്രത്യേകതയും ടീസറിനുണ്ട്. ടീസറിൽ അത്യുഗ്രൻ സംഘട്ടന രംഗങ്ങളിലും നിവിൻ പോളി നിറഞ്ഞു നിൽക്കുന്നുണ്ട്.

അപ്രതീക്ഷിതമായെത്തിയ പ്രളയം മൂലം റിലീസ് മാറ്റിവച്ച കായംകുളം കൊച്ചുണ്ണി ഒക്ടോബർ 11ന് തീയേറ്ററുകളിലെത്തും. നിവിൻപോളി നേരത്തെ ഔദ്യോഗികമായി റിലീസ് തീയത് പുറത്തു വിട്ടിരുന്നു.കഴിഞ്ഞ മാസം മുബൈയിൽ ചിത്രത്തിന്റെ പ്രിവ്യു പ്രദർശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹൻലാലും തകർത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ. 45 കോടി ബജറ്റിൽ 161 ദിവസങ്ങൾ കൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിൽ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്.

ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ നിർമ്മാണ ഏകോപനം നിർവ്വഹിച്ച ഫയർഫ്ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങൾക്ക് സൗണ്ട് ഡിസൈൻ നിർവ്വഹിച്ച സതീഷാണ് റോഷൻ ആൻഡ്രൂസ് ചിത്രത്തിനും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ടീമടക്കം ആക്ഷൻ രംഗങ്ങളിൽ സഹകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP