Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മണികർണികയുടെ പേരിൽ കങ്കണയും രജപുത്ര സംഘടന കർണിസേനയും തമ്മിൽ വാക്‌പോര്; സംഘടനയെ നശിപ്പിച്ചുകളയുമെന്ന് പറഞ്ഞ നടിയെ ജീവനോടെ കത്തിക്കുമെന്ന വധഭീഷണിയുമായി കർണിസേന;റാണി ലക്ഷ്മിബായിയുടെ കഥ പറയുന്ന ചിത്രം ഭാരതീയസംസ്‌കാരത്തിനെ അവഹേളിക്കുന്നതാണെന്ന് വിമർശനം

മണികർണികയുടെ പേരിൽ കങ്കണയും രജപുത്ര സംഘടന കർണിസേനയും തമ്മിൽ വാക്‌പോര്; സംഘടനയെ നശിപ്പിച്ചുകളയുമെന്ന് പറഞ്ഞ നടിയെ ജീവനോടെ കത്തിക്കുമെന്ന വധഭീഷണിയുമായി കർണിസേന;റാണി ലക്ഷ്മിബായിയുടെ കഥ പറയുന്ന ചിത്രം ഭാരതീയസംസ്‌കാരത്തിനെ അവഹേളിക്കുന്നതാണെന്ന് വിമർശനം

ബോളിവുഡ് താരം കങ്കണ റണാവത്തിന് വീണ്ടും ഭീഷണിയുമായി കർണിസേന രംഗത്ത്. മഹാരാഷ്ട്ര കർണിസേന പ്രസിഡണ്ട് അജയ് സിങ് സെംഗാറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. കങ്കണ ഇനിയും സംഘടനയിലുള്ളവരെ വെല്ലുവിളിക്കുകയാണെങ്കിൽ അവരെ മഹാരാഷ്ട്രയിലൂടെ സ്വതന്ത്രമായി നടക്കാൻ അനുവദിക്കില്ലെന്നും സിനിമ സെറ്റ് കത്തിക്കും എന്നുമായിരുന്നു ഭീഷണി.

'മണികർണ്ണിക: ദി ക്യൂൻ ഓഫ് ജാൻസി' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ യാണ് പരസ്യമായി നടിയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര കർണിസേന പ്രസിഡന്റ് അജയ് സിങ് സെംഗാർ രംഗത്തെത്തിയത്.സിനിമയിൽ റാണി ലക്ഷ്മിഭായിയും ബ്രിട്ടീഷ് ഓഫീസറുമായുമുള്ള ബന്ധം മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് കർണിസേനയുടെ പ്രതിഷേധം. എന്നാൽ കർണിസേനയുടെ പ്രതിഷേധത്തെ മുഖവിലക്കെടുക്കില്ലെന്ന് കങ്കണ പറഞ്ഞു.ഇതിന് പിന്നാലെയാണ് വധഭീഷണിയുമായി അജയ് സെംഗാർ രംഗത്തെത്തിയത്.

നേരത്തെ കർണിസേനയുടെ ഭീഷണിയെ കാര്യമാക്കുന്നില്ലെന്ന് കങ്കണ പറഞ്ഞിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് കർണിസേനയ്ക്ക് മാത്രമായി ചിത്രം പ്രദർശിപ്പിക്കാനാവില്ലെന്ന് കങ്കണ പറഞ്ഞിരുന്നു.

'നാല് ചരിത്രകാരന്മാർ മണികർണ്ണിക കണ്ട് വിലയിരുത്തി സെൻസർ ചെയ്ത് കഴിഞ്ഞതാണ്. കർണിസേനയ്ക്കും ഇക്കാര്യം അറിയാം. അവർ എന്നെ തുടർച്ചയായി അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ്. ഇനിയും അവർ ഭീഷണി തുടരുകയാണെങ്കിൽ ഞാൻ ആരാണെന്ന് അവർ അറിയും, ഞാനും ഒരു രജ്പുത്കാരിയാണ്. അവരെ എല്ലവരെയും ഞാൻ നശിപ്പിക്കും.' -ഇതായിരുന്നു കങ്കണയുടെ പ്രസ്താവന.അതേസമയം സിനിമയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കില്ലെന്നാണ് കർണിസേനയുടെ ദേശീയ വിഭാഗത്തിന്റെ നിലപാട്.

രജപുത്രരുടെ അഭിമാനമായ റാണി ലക്ഷ്മിബായിയെ അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നാണ് കർണിസേന പറയുന്നത്. ബ്രിട്ടീഷുകാർക്കുനേരെ പോരാടിയ റാണിക്ക് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി അടുപ്പമുണ്ടായിരുന്നതായി സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. റാണി ലക്ഷ്മിബായിയുടെ വേഷമിട്ട കങ്കണ പാട്ടിനൊത്ത് നൃത്തംചെയ്യുന്നതായും ഇക്കിളിപ്പെടുത്തുന്ന ശരീരചലനങ്ങളോടെ നീങ്ങുന്നതായും ആരോപണമുണ്ട്. ഇതെല്ലാം ഭാരതീയസംസ്‌കാരത്തിനെ അവഹേളിക്കുന്നതാണെന്നാണ് കർണിസേനയുടെ വാദം. കർണിസേനയെ കാണിച്ചിട്ടേ സിനിമ പുറത്തിറക്കാവൂ എന്നാണ് മറ്റൊരാവശ്യം.

ബാഹുബലിപോലുള്ള സിനിമകൾ എഴുതിയ കെ.വി. വിജയേന്ദ്രപ്രസാദാണ് മണികർണികയുടെ തിരക്കഥാകൃത്ത്. തെലുങ്ക് സംവിധായകൻ കൃഷ് ആയിരുന്നു സംവിധായകൻ. എന്നാൽ, കൃഷിന്റെ ചിത്രീകരണരീതികളിൽ അതൃപ്തിപ്രകടിപ്പിച്ച കങ്കണ പിന്നീട് സംവിധാനച്ചുമതലകൂടി ഏറ്റെടുത്തു. സിനിമയുടെ പോസ്റ്ററുകളിൽ സംവിധായകരുടെ സ്ഥാനത്ത് കൃഷിന്റെയും കങ്കണയുടെയും പേരുനൽകിയിട്ടുണ്ട്. ഈ മാസം 25-ന് റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമ കഴിഞ്ഞദിവസം രാഷ്ട്രപതിക്കുവേണ്ടി പ്രദർശിപ്പിച്ചിരുന്നു.

മണികർണിക റിലീസിന് ഒരുങ്ങുന്നതിനിടെ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ കമൽ ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയും പുറത്ത് വന്നിരുന്നു.ജയിൻ അത്യാസന്നനിലയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നടി കങ്കണ ഇക്കാര്യം നിഷേധിച്ചു. അദ്ദേഹം സുഖംപ്രാപിച്ചുവരികയാണെന്ന് അവർ പറഞ്ഞു. തൊണ്ടയിലും നെഞ്ചിലുമുള്ള അണുബാധയെത്തുടർന്നാണ് ജെയിൻ ചികിത്സ തേടിയതെന്ന് കങ്കണ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP