Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുൽഖറിന്റെ കമ്മട്ടിപ്പാടത്തിലെ ഗാനങ്ങൾ ഇതാ; രാജീവ് രവി ചിത്രത്തിലെ പാട്ടുകൾ കേൾക്കാം

ദുൽഖറിന്റെ കമ്മട്ടിപ്പാടത്തിലെ ഗാനങ്ങൾ ഇതാ; രാജീവ് രവി ചിത്രത്തിലെ പാട്ടുകൾ കേൾക്കാം

കൊച്ചി: ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന 'കമ്മട്ടിപ്പാട'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. അൻവർ അലിയുടേയും ദിലീപ് കെ.ജിയുടേയും വരികൾക്ക് കെ, ജോൺ പി. വർക്കി,വിനായകൻ എന്നിവർ സംഗീതം നൽകിയിരിക്കുന്നു.

രാജീവ് രവി കഥയെഴുതി സംവിധാനം ചെയ്യുന്ന 'കമ്മട്ടിപ്പാടം' ഒരു ആക്ഷൻ സിനിമയാണ്. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വിനായകൻ, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

പുതുമുഖം ഷോൺ റോമിയാണ് നായിക. സൂരജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, അലെൻ സിയെർ, അനിൽ നെടുമങ്ങാട്, മണികണ്ഠൻ, പി. ബാലചന്ദ്രൻ, ചെമ്പിൽ അശോകൻ, അമൽദ ലിസ്, മുത്തുമണി സോമസുന്ദരൻ, രസിക ദുഗ്ഗൽ, മഞ്ജു പത്രോസ് തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കി യിരിക്കുന്നത് പി. ബാലചന്ദ്രനാണ്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം ബി. അജിത്കുമാറുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.

കളക്ടീവ് ഫേസ് വൺ പ്രോഡക്ഷൻ ഹൗസിനൊപ്പം ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം കുമാർ മേനോൻ നിർമ്മിച്ച 'കമ്മട്ടിപ്പാടം' തിയറ്ററുകളിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP