Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

കൽക്കിയിലെ മാസ് കഥാപാത്രമാകാൻ ടോവിനോ നടത്തുന്നത് കഠിന പരീശിലനങ്ങൾ; ജിമ്മിൽ വർക്കൗട്ട് നടത്തുന്ന നടന്റെ വീഡിയോ വൈറൽ;'ഹീറോ vs വില്ലൻ' എന്ന തലക്കെട്ടോടെ നടൻ പങ്ക് വച്ച വീഡിയോ കാണാം

കൽക്കിയിലെ മാസ് കഥാപാത്രമാകാൻ ടോവിനോ നടത്തുന്നത് കഠിന പരീശിലനങ്ങൾ; ജിമ്മിൽ വർക്കൗട്ട് നടത്തുന്ന നടന്റെ വീഡിയോ വൈറൽ;'ഹീറോ vs വില്ലൻ' എന്ന തലക്കെട്ടോടെ നടൻ പങ്ക് വച്ച വീഡിയോ കാണാം

ഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാൻസും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൽക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പോസ്റ്റററും ട്രെയിലറുമെല്ലാം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോളിതാ ചിത്രത്തിനായി കഠിന പ്രയത്‌നം നടത്തുന്ന നടന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

മാസ് എന്റർടൈനറായി എത്തുന്ന ചിത്രത്തിനായി ടോവിനോടയും, ശിവജിത്ത് പത്മനാഭനും ജിമ്മിൽ നടത്തുന്ന കഠിനപ്രയത്‌നമാണ് വീഡിയോയിൽ ഉള്ളത്.'ഹീറോ vs വില്ലൻ' എന്ന തലക്കെട്ടോടെ ടോവിനോ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ടോവിനോ പൊലീസ് വേഷത്തിലെത്തുന്ന 'കൽക്കി' സംവിധാനം ചെയ്യുന്നത്
സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീൺ പ്രഭാറാം ആണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിൻ കെ വർക്കിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ഓഗസ്റ്റ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP