Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ടോവിനോയുടെ മാസ് ആക്ഷൻ രംഗങ്ങളുമായി എത്തിയ കൽക്കി ടീസർ ഏറ്റെടുത്ത് ആരാധകർ; നടൻ ആദ്യമായി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ ട്രെന്റിങിൽ ഒന്നാമത്

ടോവിനോയുടെ മാസ് ആക്ഷൻ രംഗങ്ങളുമായി എത്തിയ കൽക്കി ടീസർ ഏറ്റെടുത്ത് ആരാധകർ; നടൻ ആദ്യമായി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ ട്രെന്റിങിൽ ഒന്നാമത്

ടൊവിനോ തോമസ് പൊലീസായി എത്തുന്ന കൽക്കിയുടെ ടീസർ യുട്യൂബ് ട്രെന്റിങിൽ ഒന്നാമതാണ്. ചിത്രം ടൊവിനോ ആരാധകർക്ക് വിരുന്നാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. മാസ് ആക്ഷൻ രംഗങ്ങളുമായി എത്തിയ ചിത്രത്തിന്റെ ടീസർ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.വില്ലനിൽ തുടങ്ങി നായകന്റെ മാസ് ഡയലോഗിലാണ് ടീസർ അവസാനിക്കുന്നത്.

നവാഗതനായ പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ. സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം.

സംവിധായകനൊപ്പം സുജിൻ സുജാതൻ കൂടി ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കർ. എഡിറ്റിങ് രഞ്ജിത്ത് കുഴൂർ. സംഗീതം ജേക്സ് ബിജോയ്. ആക്ഷന് പ്രാധാന്യമുള്ള സിനിമയുടെ ആക്ഷൻ കൊറിയോഗ്രഫി നാല് പേർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായൻ, സുപ്രീം സുന്ദർ, അൻപറിവ്, മാഫിയ ശശി എന്നിവർ ചേർന്ന്. ബക്രീദിന് തീയേറ്ററുകളിലെത്തും.

ആക്ഷന് പ്രാധാന്യമുള്ള സിനിമയുടെ ആക്ഷൻ കൊറിയോഗ്രഫി നാല് പേർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായൻ, സുപ്രീം സുന്ദർ, അൻപറിവ്, മാഫിയ ശശി എന്നിവർ ചേർന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP