Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കബാലിക്ക് രണ്ടാം ഭാഗം ഉറപ്പായി; രജനി വീണ്ടും കബാലി ആകുമോയെന്ന ചോദ്യവുമായി ആരാധകർ; 100 കോടി ചെലവിൽ നിർമ്മിച്ച ചിത്രം ഒരാഴ്‌ച്ച കൊണ്ട് വാരിയത് 320 കോടി

കബാലിക്ക് രണ്ടാം ഭാഗം ഉറപ്പായി; രജനി വീണ്ടും കബാലി ആകുമോയെന്ന ചോദ്യവുമായി ആരാധകർ; 100 കോടി ചെലവിൽ നിർമ്മിച്ച ചിത്രം ഒരാഴ്‌ച്ച കൊണ്ട് വാരിയത് 320 കോടി

തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന രജനീകാന്ത് ചിത്രം കബാലിക്ക് രണ്ടാം ഭാഗം വരുമെന്ന് ഉറപ്പായി.ചിത്രം തീയറ്ററുകളിൽ എത്തിയത് മുതൽ രണ്ടാം ഭാഗത്തേക്കുറിച്ച് വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ സംവിധായകൻ തന്നെ സ്ഥിരികരണം നല്കിയിരിക്കുകയാണ്.

കബാലിയുടെ വിജയാഘോഷവേളയിൽ പങ്കെടുത്തുകൊണ്ടാണ് രഞ്ജിത് ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ നിർമ്മാതാവ് കലൈപുലി എസ് താനും കബാലി സിനിമയ്ക്ക് രണ്ടാം ഭാഗം എടുക്കാൻ താൽപര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.രഞ്ജിത് തന്നെ തന്റെ അടുത്ത ചിത്രവും ചെയ്യണമെന്നും അത് കബാലി രണ്ടാം ഭാഗമാണെങ്കിൽ വളരെ സന്തോഷവുമെന്നാ
മെന്നായിരുന്നു താനു പറഞ്ഞത്. സംവിധായകനും നിർമ്മാതാവും താൽപര്യം പ്രകടിപ്പിച്ചതോടെ ആരാധകരും ആവേശത്തിലാണ്്.

സംവിധായകനും നിർമ്മാതാവും താൽപര്യം പ്രകടിപ്പിച്ചതോടെ ആരാധകരും ആവേശത്തിലാണ്. കബാലി വിജയാഘോഷവേളയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. രജനിയുടെ തീരുമാനം ഉറ്റുനോക്കുകയാണ് സംവിധായകനും നിർമ്മാതാവും ആരാധകരും.

എന്നാൽ അത്തരമൊരു പ്രോജക്റ്റ് വന്നാൽ അഭിനയിക്കുമോ എന്ന് രജനി വ്യക്തമാക്കിയിട്ടില്ല. രണ്ടാം ഭാഗത്തിന് കൂടി സാധ്യമാകുന്ന ക്ലൈമാക്സാണ് പാ രഞ്ജിത്ത് കബാലിക്ക് നൽകിയിരിക്കുന്നത്. എന്തായാലും കബാലി തിയേറ്ററുകളിൽ വിജയക്കുതിപ്പാണ് കബാലി ഉണ്ടാക്കുന്നത്.

100 കോടി ബജറ്റിൽ നിർമ്മിച്ച കബാലിയുടെ ആദ്യ ആഴ്‌ച്ചയിലെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ ഒരാഴ്ച കൊണ്ട് 320 കോടിയാണ് കബാലി നേടിയ കളക്ഷൻ. ചെന്നൈയിൽ നിന്ന് മാത്രം ചിത്രം നേടിയത് 7 കോടി രൂപയാണ്.. എന്നാൽ 389 കോടി നേടിയെന്ന് നിർമ്മാതാവ് കലൈപുലി.എസ്.താണു പറയുന്നു. അമേരിക്കയിൽ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം ചെന്നൈയിൽ ആഘോഷിച്ചിരുന്നു.

ബെൽജിയം, ബോട്സ്വാന, ബ്രൂണെ, കോംഗോ, എത്യോപ്യ, ഘാന, കെനിയ, ടാൻസാനിയ, ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിലെല്ലാം രജനി ചിത്രം റിലീസായി.റിലീസിന് രണ്ട് ദിവസം മുൻപ് നടന്ന യുഎസ് പ്രീമിയർ ഷോയിലും റെക്കോർഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. ബാഹുബലിയെയും സുൽത്താനെയുമൊക്കെ മറികടന്ന് 2 മില്യൺ ഡോളറാണ് രജനി ചിത്രം യുഎസ് പ്രീമിയർ ഷോകളിൽ നിന്ന് നേടിയത്.

100 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം റിലീസ് മുൻപേ 220 കോടി രൂപയോളം നേടിയിരുന്നു. വിതരണാവകാശം വിറ്റതിലൂടെയാണ് റിലീസിന് മുൻപേ ചിത്രം 220 കോടി രൂപ നേടിയത്. ചിത്രത്തിന്റെ തമിഴ്് പതിപ്പിന് പുറമെ ഹിന്ദി, തെലുങ്ക് പതിപ്പുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP