Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കബാലി ഓൺലൈനിൽ ലഭ്യമാകുമെന്ന പരസ്യത്തോടെ വെബ്‌സൈറ്റുകൾ ദിവസങ്ങൾക്ക് മുമ്പേ രംഗത്തെത്തി; കബാലിയുടെ സെൻസർ കോപ്പിയും ഇന്റർനെറ്റിൽ; വില്ലനെ പരിചയപ്പെടുത്തി പുതിയ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

കബാലി ഓൺലൈനിൽ ലഭ്യമാകുമെന്ന പരസ്യത്തോടെ വെബ്‌സൈറ്റുകൾ ദിവസങ്ങൾക്ക് മുമ്പേ രംഗത്തെത്തി; കബാലിയുടെ സെൻസർ കോപ്പിയും ഇന്റർനെറ്റിൽ; വില്ലനെ പരിചയപ്പെടുത്തി പുതിയ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെൻസർ കോപ്പി ചോർന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളിൽ കബാലിയുടെ സെൻസർ കോപ്പി പ്രത്യക്ഷപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിലീസിനു മുമ്പു തന്നെ ചിത്രം ഓൺലൈനിൽ കാണാം എന്നു പല വെബ്സൈറ്റുകളും പരസ്യം നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ജൂലൈ 22 നാണ് ചിത്രത്തിന്റെ റിലീസ്. ചില ടോറന്റ് വെബ്സൈറ്റുകളിൽ സിനിമയുടെ പകർപ്പ് പ്രത്യക്ഷപ്പെട്ടതായാണ് വിവരങ്ങൾ. ചിത്രത്തിന്റെ ഡൗൺലോഡ് ലിങ്കുകൾ പല ടോറന്റ് സൈറ്റുകളും നൽകിയിട്ടുണ്ട്. ഓൺലൈനിൽ എത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ചിത്രം ഓൺലൈനിൽ ലഭ്യമാകുമെന്നതിന്റെ പരസ്യങ്ങളും പല വെബ്സൈറ്റുകളും നൽകിയിരുന്നതായും വിവരങ്ങളുണ്ട്.

അടുത്തിടെ ചില ചിത്രങ്ങളുടെ സെൻസർ കോപ്പി ഓൺലൈനിൽ എത്തിയിരുന്നു. ബോളീവുഡ് ചിത്രങ്ങളായ ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് മസ്താനി എത്തിവയുടെ സെൻസർ കോപ്പികൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ചിത്രം ഓൺലൈനിൽ എത്തിയതോടെ ചിത്രം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കളക്ഷനുകളിൽ കുറവ് വന്നേക്കും. ചിത്രത്തിന്റെ കോപ്പികൾ കൂടുതൽ പ്രചരിക്കാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഡൗൺലോഡിങ് ലിങ്കുകൾ ഓൺലൈൻ സൈറ്റുകളിൽ നിന്ന് മാറ്റുന്നതിന് അണിയറ പ്രവർത്തകർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ചിത്രം ഓൺലൈനിൽ കൂടുതൽ ച്രരിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം ഓൺലൈനിൽ കാണരുതെന്ന് അണിയറ പ്രവർത്തകർ ആരാധകരോട് പറഞ്ഞേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം ചെന്നെയിലാണ് സെൻസർ ചെയ്തത്. എന്നാൽ ചിത്രം ഓൺലൈനിൽ എത്തിയത് കളക്ഷനെ ബാധിക്കില്ലെന്ന് വിധഗ്ധർ പറയുന്നു.

രജനീകാന്തിനെപ്പോലെ ഒരു സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന്റെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ചെറിയ ചിത്രങ്ങളെയും പുതുമുഖ താരങ്ങളെയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ദോഷകരമായി ബാധിക്കും. ലോകം മുഴുവൻ കബാലിക്കായി കാത്തിരിക്കുകയാണ്. മുൻകൂർ ബുക്കിങ് എല്ലാം ഇപ്പോഴെ ഹൗസ്ഫുൾ ആയിരിക്കുകയാണ്. കബാലി നേരത്തെ തന്നെ 200 കോടി ക്ലബ്ബിൽ എത്തിയിരുന്നു. വിതരണാവകാശം വിറ്റത് ഉൾപ്പെടെയുള്ള മറ്റ് ബിസിനസുകൾ വഴിയാണ് ചിത്രം റിലീസിന് മുമ്പേ 225 കോടി രൂപ നേടിയത്.

ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം വിറ്റതിലൂടെ മാത്രം നിർമ്മാതാവ് കലൈപുലി എസ്. താണുവിന് 68 കോടി രൂപ ലഭിച്ചു. ആന്ധ്രപ്രദേശിലെ വിതരണാവകാശം 32 കോടി രൂപയ്ക്കും കേരളത്തിലേത് 7.5 കോടി രുപയ്ക്കുമാണ് വിറ്റത്. മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ വിതരണാവകാശം 15.5 കോടി രൂപയ്ക്കും മലേഷ്യയിലേത് 10 കോടി രൂപയ്ക്കും വിറ്റു. യു.എസ്.എ, കാനഡ തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിലെ വിതരണാവകാശം വിറ്റതിലൂടെയും
നിർമ്മാതാവിന്റെ പോക്കറ്റിൽ കോടികൾ എത്തി. സാറ്റലൈറ്റ് അവകാശവും ഓഡിയോ റൈറ്റ്സും 40 കോടി രൂപയ്ക്കാണ് വിറ്റത്. മറ്റ് ബിസിനസിലൂടെ പത്ത് മുതൽ പതിനഞ്ച് കോടി രൂപ വരെ നിർമ്മാതാവിന് ലഭിച്ചതായാണ് കണക്ക്.

അതിനിടെ തിയറ്ററുകളിലെത്തും മുമ്പേ രജനികാന്തിന്റെ കലിപ്പ് ലുക്കും രോഷാകുലനായ വില്ലനെയും പരിചയപ്പെടുത്തി പുതിയ ടീസർ എത്തി. കബാലിയുടെ പ്രമോഷണൽ പാർട്ണേഴ്സായ എയർ ഏഷ്യയ്ക്ക് വേണ്ടിയാണ് പുതിയ ടീസർ.

നെരുപ്പ് ഡാ എന്ന തീം സോംഗിനൊപ്പമാണ് 27 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ. അയ്യായിരത്തിലേറെ പ്രദർശനകേന്ദ്രങ്ങളിലാണ് ജൂലായ് 22ന് കബാലി റിലീസ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP