Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ബോളിവുഡ് സുന്ദരി ഇല്യാനയും കാമുകനും വേർപിരിയുന്നു; ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫറായ കാമുകന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്ത് നടി; അവസാനിച്ചത് വർഷങ്ങൾ നീണ്ട ലിവിങ് പാർട്ണർ ബന്ധം

ബോളിവുഡ് സുന്ദരി ഇല്യാനയും കാമുകനും വേർപിരിയുന്നു; ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫറായ കാമുകന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്ത് നടി; അവസാനിച്ചത് വർഷങ്ങൾ നീണ്ട ലിവിങ് പാർട്ണർ ബന്ധം

സ്വന്തം ലേഖകൻ

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇല്യാന ഡിക്രൂസ് .അനുരാഗ് ബസു സംവിധാനം ചെയ്ത ബർഫിയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച നടിക്ക് ബർഫിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ളഫിലീം ഫെയർ അവാർഡും ലഭിച്ചിരുന്നു.

പലഭാഷകളിലായി 50ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടി ഏറെക്കാലമായി ലിവിങ് റിലേഷനിലായിരുന്നു.ഓസ്‌ട്രേലിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആൻഡ്ര്യൂ നീബോണയുമായുള്ള പ്രണയബന്ധവും ഒരുമിച്ചുള്ള ചിത്രങ്ങളും ഗോസിപ്പുകോളങ്ങളിൽ സ്ഥിരം വാർത്തയായിരുന്നു. ഇപ്പോളിതാ ഇരുവരുടെയും പ്രണയബന്ധം അവസാനിച്ചെന്ന സൂചനയാണ് പുറത്ത് വരുന്നത്.

കാമുകൻ ആൻഡ്രൂ നീബോണിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം താരം ഡിലീറ്റ് ചെയ്തതോടെയാണ് വാർത്തകൾ പ്രചരിച്ചത്. ജൂലൈ 31ന് ആൻ്ഡ്രുവിന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ട പോസ്റ്റടക്കം താരം ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ഓസ്ട്രേസിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആൻഡ്രൂ. 'ഹബ്ബി' എന്ന കമന്റോടെ ഇല്യാന ആൻഡ്രൂവിന്റെ ചിത്രം പങ്കുവെച്ചതോടെ ഇരുവരും വിവാഹിതരായെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹത്തിന്റെ കാര്യത്തിൽ സ്ഥീരീകരണമൊന്നും ഉണ്ടായിട്ടില്ല.

അക്ഷയ്കുമാർ നായകനായ 'റെയ്ഡ്' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ജോലിയിലും വ്യക്തി ജീവിതത്തിലും താൻ സന്തോഷവതിയാണ്, വ്യക്തിപരമായ ജീവിതം വളരെ പരിശുദ്ധമായ ഒന്നാണെന്നുമാണ് താരം പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP