Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യമാരിൽ നിന്നും മുങ്ങി അടിച്ചുപൊളിക്കാൻ ഗോവയിലെത്തിയ ഭർത്താക്കന്മാർ

ഭാര്യമാരിൽ നിന്നും മുങ്ങി അടിച്ചുപൊളിക്കാൻ ഗോവയിലെത്തിയ ഭർത്താക്കന്മാർ

ഗോവിന്ദ്, ജെറി, അർജ്ജുൻ. ആത്മാർത്ഥ സുഹൃത്തുക്കൾ. സ്വഭാവത്തിലും ഏറെ സാമ്യതയുണ്ട്. വിവാഹിതർ. മൂന്നുപേരുടെയും ഭാര്യമാർ തികച്ചും വ്യത്യസ്ത സ്വഭാവക്കാരാണ്. ഭാര്യമാരുടെ പെരുമാറ്റം മൂലം ജീവിതം അസ്വസ്ഥമായതോടെ മൂന്നുപേരും കൂടി ഒരു തീരുമാനമെടുത്തു.

ഭാര്യമാരില്ലാതെ കുറച്ചുനാൾ സ്വസ്ഥമായി ജീവിക്കാൻ ഒരു യാത്ര. യൗവ്വനത്തെ ഓർമ്മിപ്പിക്കുന്ന ആഘോഷ മുഹൂർത്തങ്ങളും സന്തോഷത്തിന്റെ ആവേശകരമായ ദിവസങ്ങളും സ്വപ്നം കണ്ട് മൂന്നുപേരും ഭാര്യമാരെ ഒഴിവാക്കി യാത്രയായി.

ഈ യാത്രയ്ക്കിടയിലാണ് സണ്ണിയെ പരിചയപ്പെട്ടത്. സണ്ണിയും വിവാഹിതനാണ്. മൂന്നുപേരുടെയും ലക്ഷ്യം അറിഞ്ഞപ്പോൾ ടെൻഷൻ ഇല്ലാതാക്കാൻ സണ്ണിയും അവർക്കൊപ്പം പുറപ്പെട്ടു. തികച്ചും വ്യത്യസ്ത സ്വഭാവമുള്ള ആളായിരുന്നു സണ്ണി. യാതൊരു സ്വഭാവ ദൂഷ്യവും ഇല്ലാതിരുന്ന ഗോവിന്ദും ജെറിയും അർജ്ജുനും സണ്ണിയുടെ പാത പിന്തുടരാൻ നിർബന്ധിതരായി. ഭാര്യമാരുടെ കണ്ണുവെട്ടിച്ച് ഇവർ മുങ്ങിയത് ഗോവയിലേക്കാണ്. രസക്കൂട്ടുകൾ മുഴുവൻ ആസ്വദിക്കാൻ പറ്റുന്ന ഭൂലോകത്തിലെ ഏകസ്ഥലം ഗോവയാണെന്ന് പാവം ഭയങ്കരന്മാരായ ഭർത്തൃകേസരികൾ കരുതി.

ഈ മൂന്നു ഭർത്താക്കന്മാരു ചെന്നുചാടുന്നത് സണ്ണി തോമസ് എന്ന ഭർത്തൃവെമ്പാലയുടെ വായിലേക്കാണ്. ഒന്നു പറഞ്ഞ് രണ്ടിന് തല്ലുന്ന സ്വഭാവക്കാരനാണ് സണ്ണി. ഉണരുമ്പോൾ വെള്ളമടി തുടങ്ങും. ഫിറ്റായാൽ ഉറങ്ങും. ഇതാണ് രീതി. സിനിമാ ഫോട്ടോഗ്രാഫറാണ്. ക്യാമറ ചലിപ്പിക്കുക എന്നതിനെക്കാൾ പ്രിയം സെറ്റിൽ തല്ലുണ്ടാക്കുക എന്നതാണ്.
ന'ന'

കലാഭവൻ മണി അവതരിപ്പിക്കുന്ന ഇമ്രാൻ ഖാലിദ്, സുരാജ് വെഞ്ഞാറമൂടിന്റെ വാസ്‌കോ തുടങ്ങിയവരാണ് ഭർത്താക്കന്മാരുടെ ഇടയിൽ വന്നു കയറുന്ന രസികന്മാർ. ഒരു സർപ്രൈസ് കഥാരപാത്രമായി ഇന്നസെന്റ് ഭാര്യമാരെയും ഭർത്താക്കന്മാരെയും വട്ടംകറക്കുന്നു. ഇന്ദ്രജിത്ത്, ജയസൂര്യ, ലാൽ, ആസിഫ് അലി, ഭാമ, റിമ കല്ലിങ്ങൽ, രമ്യാ നമ്പീശൻ, പ്രവീണ എന്നിവർക്കു പുറമേ സരയൂ, അർച്ചന, സോണിയ തുടങ്ങി നിരവധി താരങ്ങൾ ഇതിൽ അഭിനയിക്കുന്നു.

ഇന്ത്യയിലെ വൻ പ്രൊഡക്ഷൻ കമ്പനിയായ യുടിവി നിർമ്മിക്കുന്ന ഹസ്ബന്റ്‌സ് ഇൻ ഗോവയുടെ സംവിധാനം-സജി സുരേന്ദ്രൻ. കഥ, തിരക്കഥ, സംഭാഷണം-കൃഷ്ണ പൂജപ്പുര. ക്യാമറ-അനിൽ നായർ. ഗാനങ്ങൾ-ഷിബു ചക്രവർത്തി, വയലാർ ശരത്. സംഗീതം-എംജി ശ്രീകുമാർ.

കൊച്ചിയിലും ഗോവയിലുമായി പൂർത്തിയാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 24ന് കൊച്ചിയിൽ തുടങ്ങി. കല-സുജിത് രാഘവ്, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ, സ്റ്റിൽസ്-ആഘോഷ് വൈഷ്ണവൻ, പരസ്യകല-ആന്റണി സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ-നോബിൾ ജേക്കബ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ബാദുഷ. കൊച്ചി, ഗോവ, ഷൊർണ്ണൂർ എന്നിവിടങ്ങളിലായി ചിത്രം പൂർത്തിയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP