Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? `എടി പെണ്ണേ..നിന്റെ ചാട്ടം എങ്ങോട്ടാണ് എന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്`; മലയാളികൾ ഒരിക്കലും മറക്കാത്ത ഈ ഡയലോഗിലെ നായിക ഇപ്പോൾ എവിടെയാണ്? അവർ പിന്നീട് വേറെ ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചില്ലേ? `ക` എന്ന സിനിമ ലൊക്കേഷനിൽ ആളൂർ എൽസി ഉണ്ട്

ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? `എടി പെണ്ണേ..നിന്റെ ചാട്ടം എങ്ങോട്ടാണ് എന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്`; മലയാളികൾ ഒരിക്കലും മറക്കാത്ത ഈ ഡയലോഗിലെ നായിക ഇപ്പോൾ എവിടെയാണ്? അവർ പിന്നീട് വേറെ ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചില്ലേ? `ക` എന്ന സിനിമ ലൊക്കേഷനിൽ ആളൂർ എൽസി ഉണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ട്ടണപ്രവേശം എന്ന ചിത്രത്തിൽ അനന്തൻ മുതലാളിയുടെ വീട്ടിൽ ജോലിക്കാരനായി എത്തുന്ന സിഐഡി വിജയനോട് (ശ്രീനിവാസൻ) അവിടുത്തെ വേലക്കാരിയായ യുവതി ചോദിക്കുന്ന ചോദ്യം നമ്മൾ മലയാളികൾ ഇന്നും കൂട്ടുകാരെ ട്രോളാൻ ഉപയോഗിക്കാറുണ്ട്. `ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ` എന്ന ചോദ്യവും ആ ചോദ്യം ചോദിക്കുന്ന സുന്ദരിയായ വേലക്കാരിയേയും മലയാളികൾ ഒരിക്കലും മറക്കില്ല. ആരായിരുന്നു ആ നടി. പിന്നീട് അവർ വേറെ സിനിമകളിൽ അഭിനയിച്ചോ? ഇപ്പോൾ അവർ എവിടെയാണ്? ഇതിനൊക്കെയുള്ള ഉത്തരമാണ് `ക` എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് പുറത്ത് വരുന്നത്.

`ക` എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തതകരാണ് നടിയുടെ വിവരങ്ങൾ പുറത്ത് വിട്ടത്. ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ മധ്യവയസ്‌കയായ സ്ത്രീ വേഷം ചോദിച്ച് എത്തുകയായിരുന്നു. മുൻപ് ഏതെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ് അണിയറപ്രവർത്തകരെ ശരിക്കും ഞെട്ടിച്ചത്. ഏതു സിനിമയിൽ ആണ് അഭിനയിച്ചത് എന്നു ചോദിച്ചപ്പോൾ ശെരിക്കും ഞെട്ടി പോയി എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്, പട്ടണപ്രവേശത്തിലെ ശ്രീനിവാസന്റെ പെയർ ആയ 'ചേട്ടൻ ആരേലും ലവ് ചെയിതിട്ടുണ്ടോന്ന്' ചോദിച്ച നമ്മുടെ സ്വന്തം വേലക്കാരി ചേച്ചി...

ആളൂർ എൽസി എന്നു ആണ് ചേച്ചിടെ പേര്.ചെറിയ വേഷത്തിൽ ഒരുപാടു അഭിനയിച്ചിട്ടുണ്ട് ചേച്ചി, പുറപ്പാടിലെ ജഗതി ചേട്ടന്റെ വൈഫ്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി കുറെ പടങ്ങൾ. പണ്ട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ എൽസി ചേച്ചിയെ ആരൂം വിളിക്കാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP