Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃഷയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി ഗർജനൈയുടെ ട്രെയിലറെത്തി; ബോളിവുഡ് ചിത്രം എൻഎച്ച് 10 ന്റെ തമിഴ് റീമേക്ക് ട്രെയിലർ തരംഗമാകുന്നു

തൃഷയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി ഗർജനൈയുടെ ട്രെയിലറെത്തി; ബോളിവുഡ് ചിത്രം എൻഎച്ച് 10 ന്റെ തമിഴ് റീമേക്ക് ട്രെയിലർ തരംഗമാകുന്നു

സ്വന്തം ലേഖകൻ

ബോളിവുഡ് ചിത്രം എൻഎച്ച് 10 ന്റെ തമിഴ് റീമേക്കായ 'ഗർജനൈ'യുടെ ട്രെയിലർ പുറത്തിറങ്ങി. അനുഷ്‌ക ശർമ്മ അഭിനയിച്ച ചിത്രം തമിഴിലെത്തുമ്പോൾ നായികയാകുന്നത് തൃഷയാണ്. മധു എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുന്ദർ ബാലുവാണ്..

തൃഷയുടെ കിടിലൻ ആക്ഷൻ രംഗങ്ങളുമായി എത്തിയ ചിത്രത്തിന്റെ ട്രെയ്ലർ തരംഗമാവുകയാണ്. തൃഷയുടെ ഫെറ്റ് സീനും ട്രെയ്ലറിൽ കാണാം. വംശി കൃഷ്ണ, അമിത്, മധുമിത, ശ്രീരഞ്ജിനി, താവസി, ആര്യൻ, സ്വാമിനാഥൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

സുന്ദർ ബാബു സംവിധാനം ചെയ്യുന്ന ചിത്രം സെഞ്ചുറി ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ ജോൺസ് ആണ് നിർമ്മിക്കുന്നത്. അംരിഷ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സുപ്രീം സുന്ദറാണ്.രജനീകാന്ത് ചിത്രമായ 'പേട്ട'യായിരുന്നു തൃഷയുടെ അവസാന ചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP