Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മസിൽ കാട്ടി മാസ് ലുക്കിൽ നീരജ് മാധവ്; നവനീത് മാധവ് സംവിധായകനായി എത്തുന്ന എന്നിലെ വില്ലൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മസിൽ കാട്ടി മാസ് ലുക്കിൽ നീരജ് മാധവ്; നവനീത് മാധവ് സംവിധായകനായി എത്തുന്ന എന്നിലെ വില്ലൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

യുവ നടൻ നീരജ് മാധവിന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. നീരജ് മാധവ് തന്നെയാണ് അനിയന്റെ സംവിധാനത്തിൽ താൻ നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരുമായി പങ്കുവച്ചത്.

മസിലുകാട്ടി മാസ് ലുക്കിലാണ് നീരജ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൈയിലൊരു മൈക്കുമുണ്ട്. സ്വാതിക് ആണ് ചിത്രം നിർമ്മിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുന്നു 'എന്നിലെ വില്ലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ. അനിയൻ നവനീത് മാധവ് സംവിധായകനാകുന്ന ആദ്യത്തെ സിനിമ!. എനിക്കും അനിയനും പലപ്പോഴും ചില താത്പര്യങ്ങളെല്ലാം ഒരുപോലെയായിരുന്നു. അങ്ങനെയാണ് ഒരുപാട് കാലമായി ആലോചിക്കുന്നു ഒന്നിച്ച് സിനിമ ചെയ്താലെന്താ എന്ന്. അപ്പോഴാണ് സ്വസ്തിക് എന്ന നിർമ്മാതാവിനെ കിട്ടുന്നത്. അദ്ദേഹത്തിന്റെ പൂർണ പിന്തുണ കിട്ടിയ ഞങ്ങൾക്ക് പിന്നെ ഇക്കാര്യത്തിൽ വീണ്ടും ചിന്തിക്കേണ്ട അവസ്ഥയുണ്ടായില്ല. ഇതാ എന്റെ കുഞ്ഞനിയൻ എന്നെ ഡയറക്ട് ചെയ്യാൻ പോകുന്നു. അത് വളരെ സ്‌പെഷ്യലാണ്. ഞങ്ങളുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. നിങ്ങളുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നീരജ് മാധവ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP