Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഐക്യദാർഢ്യവുമായി നടൻ പ്രേംകുമാർ; ദുരിത ബാധിതരെ താരം സമരപന്തലിൽ സന്ദർശിച്ചു

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഐക്യദാർഢ്യവുമായി നടൻ പ്രേംകുമാർ; ദുരിത ബാധിതരെ താരം സമരപന്തലിൽ സന്ദർശിച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് നടൻ പ്രേംകുമാർ സമരപ്പന്തലിൽ എത്തി. കഴിഞ്ഞ മാസം ജനുവരി 30 നാണ് ഇവർ സെക്രട്ടറിയേറ്റ് പടിക്കൽ പട്ടിണിസമരം തുടങ്ങിയത്. ദുരിതബാധിതരായ എട്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പത് പേരാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലുള്ളത്.

സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേ സമയം ഇന്ന് സമരക്കാർ മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അവർ നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.ഒരു വർഷം മുൻപ് ഇതുപോലെ കാസർകോഡ് നിന്നെത്തിയ ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്.

അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. മുഴുവൻ ദുരിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതിത്ത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP