Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

പല്ലുകൾ മുതൽ തലമുടി വരെ മാറ്റി ഗിന്നസ് പക്രുവിന്റെ വേഷപ്പകർച്ച; കുട്ടിയാവാൻ പക്രു നടത്തിയത് കിടിലൻ മേക്ക് ഓവർ; 'ഫാൻസി ഡ്രസി'ലെ മേക്ക് ഓവർ വീഡിയോ കാണാം

പല്ലുകൾ മുതൽ തലമുടി വരെ മാറ്റി ഗിന്നസ് പക്രുവിന്റെ വേഷപ്പകർച്ച; കുട്ടിയാവാൻ പക്രു നടത്തിയത് കിടിലൻ മേക്ക് ഓവർ; 'ഫാൻസി ഡ്രസി'ലെ മേക്ക് ഓവർ വീഡിയോ കാണാം

സ്വന്തം ലേഖകൻ

ടനായും സംവിധായകനായും പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് ഗിന്നസ് പക്രു. പുതിയ ഫാൻസി ഡ്രസിലൂടെ നിർമ്മാതാവായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം പ്രദർശനം തുടരുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തിയതും പക്രുവായിരുന്നു. ഇപ്പോളിതാ ചിത്രത്തിനായി നടൻ നടത്തിയ വേഷപ്പകർച്ചകളുടെ മേക്ക് ഓവർ വീഡിയോ ആണ് വൈറലാകുന്നത്.

രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ചിത്രത്തിൽ ഗംഭീര മേക്ക് ഓവറാണ് താരം നടത്തിയത്. കുട്ടിയായുള്ള വേഷപ്പകർച്ചയ്ക്ക് ഗിന്നസ് പക്രു നടത്തുന്ന മേക്ക് ഓവർ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. പല്ലുകൾ മുതൽ തലമുടിയിൽ വരെ പക്രു മാറ്റം വരുത്തിയതായി വീഡിയോയിൽ കാണാം

ഗിന്നസ് പക്രുവിനൊപ്പം. കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, സൗമ്യ മേനോൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP