Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരാധകർക്കിടയിൽ ആവേശം വിതറി ട്രെയിലർ ലോഞ്ചിങ്; 25 കാരനായി ഷാരൂഖ് എത്തുന്ന ഫാൻ ട്രെയിലർ കാണാം

ആരാധകർക്കിടയിൽ ആവേശം വിതറി ട്രെയിലർ ലോഞ്ചിങ്; 25 കാരനായി ഷാരൂഖ് എത്തുന്ന ഫാൻ ട്രെയിലർ കാണാം

ഷാരൂഖ് ഖാൻ ആരാധകർ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമായ ഫാനിന്റെ ട്രെയിലറെത്തി!. ആര്യൻ ഖന്ന എന്ന സൂപ്പർ സ്റ്റാറായും ഇദ്ദേഹത്തിന്റെ കടുത്ത ആരാധകനായ 25കാരനായും ഷാരൂഖ് ഇരട്ടവേഷത്തിലെത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.

ചെറുപ്പത്തിലെ അതേ ഷാരൂഖിനെ വീണ്ടും കാണാമെന്ന സന്തോഷത്തിലാണ് അദ്ദേഹത്തിന്റ ആരാധകർ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൻഎന്ന ഹോളിവുഡ് ചിത്രങ്ങളുടെ മെയ്‌ക്ക് അപ് മാൻ ആയ ഓസ്‌കാർ ജേതാവ് ഗ്രെഗ് ക്യാനനാണ് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കിയത്. ഏപ്രിൽ 15ന് ചിത്രം തിയറ്ററുകളിലെത്തും..

ട്രെയിലർ ലോഞ്ച് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ ആരാധകർക്ക് ക്ഷണം ലഭിച്ചിരുന്നു. യാഷ് രാജ് ഫിലിംസിന്റെ സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനാണ് മുഴുവൻ ആരാധകരെയും ഷാരൂഖും യാഷ് രാജ് ഫിലിംസും ക്ഷണിച്ചത്.

മനീഷ് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമ്മാണം. വിശാൽ ശേഖറാണ് സംഗീതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP