Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി; വരൻ മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠൻ: ഞായറാഴ്ച രാവിലെ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അരുൺ ദിവ്യയെ താലി കെട്ടി സ്വന്തമാക്കി: ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി; വരൻ മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠൻ: ഞായറാഴ്ച രാവിലെ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അരുൺ ദിവ്യയെ താലി കെട്ടി സ്വന്തമാക്കി: ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഹൂസ്റ്റൺ: പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞായറാഴ്ച രാവിലെ 8നും 9നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ദിവ്യാ ഉണ്ണിയെ താലികെട്ടി സ്വന്തമാക്കിയത്.

ഇന്നലെ രാവിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. എഞ്ചിനീയറായഅരുൺ നാലു വർഷമായി ഹൂസ്റ്റണിലാണ്. തിരുവനന്തപുരത്തു നിന്നും മുംബൈക്ക് താമസം മാറ്റിയ മണികണ്ഠൻ നായരുടെ മകനാണ് അരുൺ കുമാർ.

2017ലാണ് ദിവ്യാ ഉണ്ണി 14 വർഷം നീണ്ടു നിന്ന ദാമ്പത്യ ബന്ധം അവസാനിപ്പിച്ചത്. ഡോക്ടർ സുധീർ ആയിരുന്നു ദിവ്യാ ഉണ്ണിയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ അർജുൻ, മീനാക്ഷി എന്നീ രണ്ടു മക്കളുണ്ട്. 21-ാം വയസ്സിലായിരുന്നു ദിവ്യാ ഉണ്ണി ഡോക്ടർ സുധീറിനെ വിവാഹം ചെയ്യുന്നത്. തുടർന്ന് സിനിമ ഉപേക്ഷിച്ച ദിവ്യ ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു താമസം.

ഇരുവരും തമ്മിലുള്ള ഈഗോ ആയിരുന്നു വിവാഹ ബന്ധം ഡിവോഴ്‌സിൽ കലാശിച്ചതെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ. ഇന്ന് ദിവ്യ രണ്ടാം വിവാഹത്തിനും തിരഞ്ഞെടുത്തത് ഹൂസ്റ്റൺകാരനായ അമേരിക്കൻ മലയാളിയെ തന്നെയാണ്. വിവാഹ ശേഷവും അമേരിക്കയിൽ തന്നെ തുടരാനാണ് ദിവ്യാ ഉണ്ണിയുടെ തീരുമാനം. മക്കൾ രണ്ടു പേരും ദിവ്യാ ഉണ്ണിക്ക് ഒപ്പമാണുള്ളത്.

വിവാഹ മോചനത്തിന് ശേഷം ദിവ്യാ ഉണ്ണി നൃത്തത്തിൽ സജീവമായിരുന്നു. സ്വന്തമായി ഫേസ്‌ബുക്ക് പേജും വിവാഹ മോചനത്തിന് ശേഷമാണ് തുടങ്ങിയത്. തന്റെ നൃത്തം പ്രൊമോട്ട് ചെയ്യാനാണ് ദിവ്യാ ഉണ്ണി ഫേസ്‌ബുക്കിൽ എത്തിയത്. എന്നാൽ ഡോക്ടർ സുധീറുമായുള്ള വിവാഹ മോചനത്തിന്റെ യഥാർത്ഥ കാരണം ദിവ്യാ ഉണ്ണി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP