Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡികാപ്രിയോയെ ശരിക്കും കരടി ബലാത്സംഗം ചെയ്‌തോ? സൂപ്പർതാരത്തിന്റെ പുതിയ ചിത്രം ദി റെവനന്റ് വിവാദത്തിലേക്ക്; ചിത്രത്തിലുള്ളത് കരടി അക്രമിക്കുന്ന രംഗമെന്ന് നിർമ്മാതാക്കൾ

ഡികാപ്രിയോയെ ശരിക്കും കരടി ബലാത്സംഗം ചെയ്‌തോ? സൂപ്പർതാരത്തിന്റെ പുതിയ ചിത്രം ദി റെവനന്റ് വിവാദത്തിലേക്ക്; ചിത്രത്തിലുള്ളത് കരടി അക്രമിക്കുന്ന രംഗമെന്ന് നിർമ്മാതാക്കൾ

ഹോളിവുഡ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയനാർഡോ ഡി കാപ്രിയോ നായകനായി എത്തുന്ന ദ് റെവണന്റ്. ഡി കാപ്രിയോ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽവച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ വേഷമാണ് ദ് റെവണന്റ് എന്ന ചിത്രത്തിലേത്. എന്നാൽ സിനിമ ഇപ്പോൾ പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ്.

ആശ്ചര്യമുണ്ടാക്കുന്ന ഒരു വാർത്തയുടെ പേരിലാണ് വിവാദം. അന്തർദേശീയ മാദ്ധ്യമങ്ങളിൽ ട്രെന്റിങായി പോകുകയാണ് ഈ ഡി കാപ്രിയോ വാർത്ത.ഡികാപ്രിയോയെ ഒരു കരടി ബലാത്സംഗം ചെയ്‌തോ എന്നാണ് എവിടെ നിന്നും ഉയരുന്ന ചോദ്യം. ഡികാപ്രിയോ ഒരു കരടിയുടെ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് വാർത്ത പ്രചരിക്കുന്നത്. ചിത്രത്തിൽ ഇത്തരത്തിൽ രണ്ട് രംഗങ്ങളുണ്ടെന്നും വന്യതയുടെ ആഘോഷമായ ചിത്രത്തിലെ പ്രകടനത്തിന്റെ കാര്യത്തിൽ കാപ്രിയോ ഇതുവരെ പോകാത്ത തലങ്ങളിലേക്ക് പോയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വാർത്ത നിഷേധിച്ച് നിർമ്മാതാക്കൾ രംഗത്തെത്തി. കരടി ഡികാപ്രിയോയെ അക്രമിക്കുന്ന രംഗം ചിത്രത്തിലുണ്ട്. പക്ഷേ വാർത്തയിൽ പറയുമ്പോലെ അതൊരു ലൈംഗികാതിക്രമമല്ല. ഒരു പെൺ കരടിയാണ് ഡികാപ്രിയോയുടെ കഥാപാത്രമായ ഹ്യൂഗ് ഗ്ലാസിനെ ആക്രമിക്കുന്നത്. തന്റെ ഒപ്പമുള്ള കുഞ്ഞുങ്ങളെ ആക്രമിക്കുമെന്ന ഭയത്താലാണ് കരടി ആക്രമണം നടത്തുന്നത്.

അടുത്ത ഓസ്‌കാറിൽ ഏറെ നേട്ടമുണ്ടാക്കുമെന്ന് ഇപ്പോഴേ കരുതപ്പെടുന്ന ചിത്രമാണ് ദി റെവനന്റ്. ഹ്യൂഗ് ഗ്ലാസ്, ഡികാപ്രിയോയ്ക്ക് ആദ്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുക്കുമെന്നും ഹോളിവുഡിൽ സംസാരമുണ്ട്. എന്നാൽ ചിത്രത്തിലെ അക്രമരംഗങ്ങളുടെ ധാരാളിത്തം അക്കാദമി അവാർഡിന് പരിഗണിക്കപ്പെടുന്നതിന് തടസം നിന്നേക്കാമെന്നും ചില നിരൂപകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാലാണ് നിർമ്മാതാക്കൾ തന്നെ കാലതാമസം വരുത്താതെ വാർത്ത തിരുത്താൻ മുന്നോട്ടുവന്നത്.

ഹ്യൂ ഗഌസ്സ് എന്നയാളുടെ സാഹസിക ജീവിതം പറയുന്ന ഈ ചിത്രം മൈക്കൽ പങ്ക് ഇതേപേരിൽ എഴുതിയ നോവലിനെ ആധാരമാക്കി എടുത്തിരിക്കുന്നതാണ്. ഒരു നായാട്ടിനിടെ കരടിയുടെ ആക്രമത്തിനിരയായി പരുക്കേൽക്കുകയും പിന്നീട് മരം കോച്ചുന്ന തണുപ്പിൽ കൂട്ടുകാരാൽ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു മനുഷ്യന്റെ അതിജീവനമാണ് ചിത്രം പറയുന്നത്. ഡികാപ്രിയോ യ്ക്ക് ഒപ്പം ടോം ഹാർഡിയും മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രം ക്രിസ്മസിനാണ് റിലീസ് ചെയ്യുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP