Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായി വിക്രം; ഗൗതം മേനോൻ ചിത്രം ധ്രുവനച്ചിത്തരം ടീസർ ട്രെന്റിങിൽ ഒന്നാമത്

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായി വിക്രം; ഗൗതം മേനോൻ ചിത്രം ധ്രുവനച്ചിത്തരം ടീസർ ട്രെന്റിങിൽ ഒന്നാമത്

സൂപ്പർ സംവിധായകൻ ഗൗതം മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന ചിത്രം ധ്രുവനച്ചിത്തരത്തിന്റെ ടീസർ വൈറലാകുന്നു. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ട് സംപുഷ്ടമാണ് ടീസർ. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകന്റെ ശബ്ദമാണ് ടീസറിന്റെ മറ്റൊരു പ്രത്യേകത. അതേസമയം ടീസറിൽ വിനായകൻ ഇല്ല.

ജോൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്നത്. സിഐ.എ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നതും പ്രത്യേകതയാണ്.

ഈ കഥാപാത്രത്തിനായി നേരത്തെ സൂര്യയെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. തിരക്കഥയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പിന്നീട് വിക്രമിനെ പരിഗണിക്കുക യായിരുന്നു. വിക്രമിന്റെ നായികയായി റിഥു വർമ്മയും എത്തും. സിമ്രാൻ, രാധിക ശരത്ത്കുമാർ, പാർത്ഥിപൻ, ദിവ്യദർശിനി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സ്‌പൈ ത്രില്ലറായ സിനിമ ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP