Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമയിൽ ബിക്കിനി അണിഞ്ഞാൽ അത് മോശമാകുമോ? ആളുകൾ എങ്ങിനെ എന്നെ വിലയിരുത്തും; എനിക്ക് ബിക്കിനി ചേരുമോ? ഇത്തരത്തിലുള്ള ചിന്തകൾ എന്നെ അലട്ടിയിരുന്നുവെന്ന് ദീപ്തി സതി; ആശങ്കൾക്കിടയിലും പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ മനസ്സു പറഞ്ഞു; വൈറലായി നടിയുടെ ബിക്കിനി ഫോട്ടോഷൂട്ട്

സിനിമയിൽ ബിക്കിനി അണിഞ്ഞാൽ അത് മോശമാകുമോ? ആളുകൾ എങ്ങിനെ എന്നെ വിലയിരുത്തും; എനിക്ക് ബിക്കിനി ചേരുമോ? ഇത്തരത്തിലുള്ള ചിന്തകൾ എന്നെ അലട്ടിയിരുന്നുവെന്ന് ദീപ്തി സതി; ആശങ്കൾക്കിടയിലും പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ മനസ്സു പറഞ്ഞു; വൈറലായി നടിയുടെ ബിക്കിനി ഫോട്ടോഷൂട്ട്

മറുനാടൻ ഡെസ്‌ക്‌

ലാൽ ജോസിന്റെ നീന എന്ന ചിത്രത്തിലെ മികച്ച പ്രകടനം മതി ദീപ്തി സതിയെന്ന നടിയെ മലയാളികൾക്ക് തിരിച്ചറിയാൻ. മലയാളത്തിൽ മാത്രമല്ല മറ്റുഭാഷകളിലും ഒരുപിടി വേഷങ്ങൾ ദീപ്തി ചെയ്തു. കൂടാതെ പരസ്യ ചിത്രങ്ങളിലും ദീപ്തി വന്നു പോയി. കൊച്ചിയിൽ വേരുകളുള്ള ദീപ്തി ജനിച്ചതും വളർന്നതും മുംബൈയിലാണ്. നടി ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ആദ്യമായി നടത്തിയ ബിക്കിനി ഫോട്ടോഷൂട്ടിലൂടെയാണ്.

ഇപ്പോൾ ദീപ്തി അഭിനയിക്കുന്നത് ലക്കി എന്ന മറാഠി ചിത്രത്തിലാണ്. സിനിമയിൽ താൻ ആദ്യമായി ബിക്കിനിയണിഞ്ഞ് എത്തുന്നുവെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇവർ. ബിക്കിനി ധരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ ഒരു കുറിപ്പും ഫേസ്‌ബുക്കിലൂടെ ദീപ്തി പങ്കുവച്ചു.

''സൗന്ദര്യം കുടികൊള്ളുന്നത് കാഴ്ചക്കാരുടെ കണ്ണിലാണെന്ന് പറയാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ ബിക്കിനി സ്‌ക്രീനിൽ (സാധാരണ ഒരു നീന്തൽ വസ്ത്രം) കാണുമ്പോൾ അത് നമ്മളിൽ ആശങ്കകളുണ്ടാക്കം.

സിനിമയിൽ ബിക്കിനി അണിഞ്ഞാൽ അത് മോശമാകുമോ? ആളുകൾ എങ്ങിനെ എന്നെ വിലയിരുത്തും. എനിക്ക് ബിക്കിനി ചേരുമോ? ഇത്തരത്തിലുള്ള ചിന്തകൾ എന്നെ അലട്ടിയിരുന്നു.എന്നാൽ ഈ ആശങ്കൾക്കിടയിലും പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ മനസ്സു പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് എസ് യാദവും മറ്റു അണിയറ പ്രവർത്തകരും എനിക്ക് പിന്തുണ നൽകി.ബിക്കിനി ചേരുന്ന വിധത്തിൽ ഞാൻ ശരീരത്തെ പാകപ്പെടുത്താൻ കുറച്ച് ഒരുക്കങ്ങൾ നടത്തി. നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകുമെന്ന് കരുതുന്നു.''- ദീപ്തി കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP