Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോളിവുഡിന്റെ വിവാദ നായിക രാഖി സാവന്തിന്റെ വരന് ക്രൂര മർദ്ദനം; നടു റോഡിൽ ദീപകിനെ മർദ്ദിച്ചത് റാപ്പ് ഗായകൻ ഫസിൽ പൂരിയയുടെ മാനേജർ; സോഷ്യൽ മീഡിയയിൽ വൈറലായി മർദ്ദന വീഡിയോ

ബോളിവുഡിന്റെ വിവാദ നായിക രാഖി സാവന്തിന്റെ വരന് ക്രൂര മർദ്ദനം; നടു റോഡിൽ ദീപകിനെ മർദ്ദിച്ചത് റാപ്പ് ഗായകൻ ഫസിൽ പൂരിയയുടെ മാനേജർ; സോഷ്യൽ മീഡിയയിൽ വൈറലായി മർദ്ദന വീഡിയോ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിന്റെ വിവാദ നായിക രാഖി സാവന്ത് നാൽപതാമത്തെ വയസിൽ വിവാഹിതയാകാൻ പോകുന്നതും വരനും വധുവും വിവാഹത്തിന് മുൻപ് തങ്ങൾ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങൾ വിർജിൻ ആണെന്ന് ഡോക്ടർ അറിയിച്ചെന്ന് പറഞ്ഞതുമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു പിന്നീട് ഇത് വലിയ വാർത്തകളായിരുന്നു.

കോമഡി വൾഗർ വിഡിയോകളിലൂടെ ഇന്റർനെറ്റ് സെൻസേഷനായി മാറിയ ദീപക് കലാൽ ആണ് രാഖിയുടെ ഭാവി വരൻ എന്നത് വാർത്തകൾക്ക് എരിവും പുളിയും പകർന്നു.എന്നാൽ നടുറോഡിൽ രാഖി സാവന്തിന്റെ ഭാവി വരന് മർദ്ദനമേൽക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗുരുഗ്രാമിൽ വച്ചായിരുന്നു കലാലിന് ക്രൂര മർദ്ദനമേറ്റത്. റാപ്പ് ഗായകൻ ഫസിൽ പൂരിയയുടെ മാനേജറാണ് ദീപക്കിനെ തല്ലിച്ചതച്ചത്.

വളരെ മോശമായ വിഡിയോകളാണ് ദീപക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞാണ് മാനേജർ ദീപക്കിനെ തല്ലിച്ചതച്ചത്. ഇത്തരത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പും ഇയാൾ ദീപക്കിന് നൽകി. മർദനമേൽക്കുമ്പോൾ ദീപക് ദയനീയമായി കരയുന്നുണ്ടായിരുന്നു. എന്നെ ഒന്നും ചെയ്യരുതെന്ന് മാനേജറോട് കൈകൂപ്പി യാചിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. സമൂഹമാധ്യമങ്ങളിലെ ചിലർ ഈ വിഡിയോ ഡൽഹി പൊലീസിനെ ടാഗ് ചെയ്ത് ദീപക്കിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ കശ്മീരിൽ വച്ചു തന്നെ ഒരു സംഘം യുവാക്കൾ മർദ്ദിച്ചുവെന്ന് അവകാശപ്പെട്ട് വ്യാജ വിഡിയോ നിർമ്മിച്ച ആളാണ് ദീപക്കെന്നും അതു കൊണ്ട് തന്നെ സംഭവം സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സർട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചാണ് രാഖിയും ദീപക്കും വിവാഹം വിവാദമാക്കി മാറ്റിയത്.

വിവാഹത്തിന് മുൻപ് തങ്ങൾ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങൾ വിർജിൻ ആണെന്ന് ഡോക്ടർ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരുന്നത്. ദീപിക പദുക്കോണിനെയും രൺവീർസിംഗിനെയും വെല്ലുവിളിച്ചാണ് രാഖി രംഗത്തു വന്നിരുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ ബുദ്ധിമുട്ടിക്കാൻ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP