Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഖാക്കളെ...കണ്ണിൽ പന്തം കൊളുത്തെടാ... ; ഡിയർ ക്രോമേഡിലെ ആവേശം നിറക്കുന്ന ക്രോമേഡ് ആന്തം ആലപിച്ച് ദുൽഖർ; വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസർ കാണാം

സഖാക്കളെ...കണ്ണിൽ പന്തം കൊളുത്തെടാ... ; ഡിയർ ക്രോമേഡിലെ ആവേശം നിറക്കുന്ന ക്രോമേഡ് ആന്തം ആലപിച്ച് ദുൽഖർ; വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസർ കാണാം

വിജയ് ദേവർകൊണ്ഡയുടെ ഡിയർ കോമ്രേഡിന്റെ ടൈറ്റിൽ ഗാനം ആലപിക്കാൻ ദുൽഖർ സലമാനും, വിജയ് സേതുപതിയും ഒന്നിക്കുന്നു. കോമ്രേഡ് ആന്തം എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മൂന്നു നടന്മാർ മൂന്നു ഭാഷകളിൽ പാടുന്നതായിരിക്കും ഗാനം.

'സഖാവേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തമിഴിൽ നിന്നും മക്കൾ ,സെൽവൻ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്.നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയ സമയം ദുൽഖറും താനും ചേർന്ന് ഒരു വലിയ സർപ്രൈസ് ഒരുക്കുന്നുണ്ട് എന്ന് വിജയ് ദേവരകൊണ്ട സൂചന നൽകിയിരുന്നു. അതാണ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ദുൽഖർ സൽമാനായിരുന്നു ഡിയർ കോമ്രേഡിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്ത് വിട്ടത്.

ജസ്റ്റിൻ പ്രഭാകറിന്റെ സംഗീതത്തിലാണ് മൂവരും ചേർന്നു പാടുന്നത്. ഭാരത് കമ്മയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. നാലു ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. റഷ്മിക മന്ദാന നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളുടെ സാന്നിധ്യവുമുണ്ട്. ജൂലൈ 26നാണ് ചിത്രം റിലീസ് ചെയ്യുക

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP