Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനുഷ്‌കയുമായുള്ള പ്രണയം? എല്ലാം തുടങ്ങിവച്ചത് കരൺ ജോഹറെന്ന് പ്രഭാസ്; എല്ലാ ചോദ്യങ്ങൾക്കും പ്രഭാസ് ഉത്തരം പറഞ്ഞെങ്കിലും, കോഫീ കൗച്ചിൽ നുണ പറഞ്ഞോ എന്ന ചോദ്യത്തിന് പ്രഭാസിന്റെ മറുപടി പഞ്ഞു എന്ന്

അനുഷ്‌കയുമായുള്ള പ്രണയം? എല്ലാം തുടങ്ങിവച്ചത് കരൺ ജോഹറെന്ന് പ്രഭാസ്; എല്ലാ ചോദ്യങ്ങൾക്കും പ്രഭാസ് ഉത്തരം പറഞ്ഞെങ്കിലും, കോഫീ കൗച്ചിൽ നുണ പറഞ്ഞോ എന്ന ചോദ്യത്തിന്  പ്രഭാസിന്റെ മറുപടി പഞ്ഞു എന്ന്

മറുനാടൻ ഡെസ്‌ക്‌

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന താര ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലിയും ദേവസേനയും ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. എന്നാൽ പലപ്പോഴും ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർക്കൾ വന്നിരുന്നെങ്കിലും അവർ നിഷേധിക്കുകയായിരുന്നു. സിനിമ റിലീസായ കാലം മുതലേ, ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളുമുണ്ടായിരുന്നു.

എന്നാൽ തങ്ങൾക്കിടയിൽ പ്രണയമില്ലെന്നും, നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും പ്രഭാസും അനുഷ്‌കയും പറഞ്ഞിട്ടുണ്ട്.അനുഷ്‌കയുമായി പ്രണയത്തിലാണോ എന്ന ആ ചോദ്യം വീണ്ടും പ്രഭാസിന് നേരെ ഉയർന്നിരിക്കുയാണ്. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സംവിധായകൻ രാജമൗലിയും പ്രഭാസും റാണാ ദഗ്ഗുബാട്ടിയും എത്തിയപ്പോഴായിരുന്നു, കരൺ ഈ ചോദ്യം പ്രഭാസിനോട് ചോദിച്ചത്.

'നിങ്ങൾ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്?' കരണിന്റെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി കൊടുത്തപ്പോൾ, അടുത്ത ചോദ്യം 'നിങ്ങളും അനുഷ്‌കയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ശരിയാണോ തെറ്റാണോ?' ഇത്തവണ കരൺ ജോഹറിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടി 'അതെല്ലാം തുടങ്ങിവച്ചത് നിങ്ങളാണ്,' പ്രഭാസ് പറഞ്ഞു നിർത്തിയതും എല്ലാവരും പൊട്ടിച്ചിരിച്ചു.

ബാഹുബലി എന്ന ചിത്രത്തിൽ പ്രഭാസ് നായകനും റാണ വില്ലനുമായിരുന്നു. എന്നാൽ ജീവിത്തിൽ ആരാണ് 'ബാഡ് ബോയ്' എന്ന് കരൺ രാജമൗലിയോട് ചോദിച്ചപ്പോൾ, സംവിധായകന്റെ ഉത്തരം രസകരമായിരുന്നു.'അത് പ്രഭാസാണ്, പക്ഷെ നിങ്ങൾക്കതൊരിക്കലും കണ്ടു പിടിക്കാനാകില്ല. 'ഉടനെ റാണയുടെ മറുപടി 'ഞാനെപ്പോഴും പിടിക്കപ്പെടും, പക്ഷെ പ്രഭാസ് പിടിക്കപ്പെടാറേയില്ല.'

എല്ലാ ചോദ്യങ്ങൾക്കും പ്രഭാസ് ഉത്തരം പറയുന്നുണ്ടെങ്കിലും, കോഫീ കൗച്ചിൽ നുണ പറഞ്ഞോ എന്ന ചോദ്യത്തിന് പറഞ്ഞു എന്നായിരുന്നു പ്രഭാസിന്റെ മറുപടി. ആദ്യമായിട്ടാണോ ഒരു ഇന്ത്യൻ ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതെന്നു ചോദിച്ചപ്പോൾ, നിങ്ങളെന്നെ സിനിമയിൽ കാണുന്നതായിരിക്കും നല്ലതെന്നും പ്രഭാസ് പറഞ്ഞു. തന്റെ സ്വതസിദ്ധമായ രീതിയിൽ അൽപം നാണച്ചിരി ചിരിച്ചുകൊണ്ടായിരുന്നു പ്രഭാസിന്റെ മറുപടികളൊക്കെയും.പരിപാടിയുടെ പ്രമോ കരൺ ജോഹർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ഏറ്റവും അഭിമാനകരമായ എപ്പിസോഡ് എന്ന് പറഞ്ഞുകൊണ്ടാണ് കരൺ ജോഹർ പ്രമോഷെയർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP