Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലാസ്‌മേറ്റ്‌സിന്റെ വിജയത്തിന് ലാലും കാരണക്കാരൻ; ക്ലാസ്‌മേറ്റിന്റെ ദിശമാറിയത് ലാലിന്റെ ഒരൊറ്റ ചോദ്യത്തിൽ; സൂപ്പർ ഹിറ്റായി മാറിയ ക്ലാസ്‌മേറ്റ്‌സ് തിരക്കഥ മാറ്റിയെഴുതിയ കഥയുമായി ലാൽ ജോസ്

ക്ലാസ്‌മേറ്റ്‌സിന്റെ വിജയത്തിന് ലാലും കാരണക്കാരൻ; ക്ലാസ്‌മേറ്റിന്റെ ദിശമാറിയത് ലാലിന്റെ ഒരൊറ്റ ചോദ്യത്തിൽ; സൂപ്പർ ഹിറ്റായി മാറിയ ക്ലാസ്‌മേറ്റ്‌സ് തിരക്കഥ മാറ്റിയെഴുതിയ കഥയുമായി ലാൽ ജോസ്

മലയാള സിനിമാചരിത്രത്തിലെ എക്കാലത്തേയും വമ്പൻ ഹിറ്റായ ക്ലാസ്‌മേറ്റ്‌സിന്റെ ദിശമാറ്റി എഴുതിയ കഥയുമായി വർഷങ്ങൾക്കു ശേഷം സംവിധായകൻ ലാൽ ജോസ്. ചിത്രത്തിന്റെ വിജയത്തിന് സംവിധായകൻ ലാലിനും ഒരു പങ്കുണ്ട് എന്നാണ് ലാൽ ജോസ് വെളിപ്പെടുത്തുന്നത്. ലാലിന്റെ ഒരേയൊരു ചോദ്യത്തിൽ തന്നെ ക്ലാസ്‌മേറ്റ്‌സ് തിരക്കഥ മാറ്റിയെഴുതാൻ തീരുമാനിക്കുകയായിരുന്നുവെന്നും പിന്നീടുള്ളത് ചരിത്രം എന്നുമാണ് സംവിധായകന്റെ വെളിപ്പെടുത്തൽ...

രസികൻ എന്ന ദിലീപ് ചിത്രം പരാജയപ്പെട്ടിരുന്ന സമയത്താണ് ലാൽ ജോസ് ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ക്ലാസ്‌മേറ്റ്‌സ് ചെയ്യാൻ ഒരുങ്ങുന്നത്. ജെയിംസിന്റെ കാമ്പസ് രീതിയിലുള്ള സ്റ്റോറി ആദ്യമേ തന്നെ ഏറെ ഇഷ്ടമായി. പിന്നീട് സ്‌ക്രിപ്റ്റ് വർക്ക് ചെയ്ത ശേഷം ലാലിന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ലാൽ റിലീസ് ഡിസ്ട്രിബ്യൂഷൻ എടുക്കുമോ എന്നറിയാൻ വേണ്ടിയാണ് അവരുടെ അടുത്തു പോയപ്പോഴാണ് ലാൽ അഭിപ്രായം പറയുന്നത്; കഥയൊക്കെ രസമുണ്ട്. ഇതിന്റെ തുടക്കവും ഒടുക്കവും നല്ല രസമുണ്ട്. പക്ഷേ, ഇടയിലുള്ള കഥ ലാലുവിൽ നിന്നു പ്രതീക്ഷിക്കുന്ന കാര്യമല്ല ഫീൽ ചെയ്തത് എന്നാൽ ലാൽ തുറന്നുപറഞ്ഞത്.

ക്ലാസ്‌മേറ്റ്‌സിൽ ആദ്യം പ്ലാൻ ചെയ്തിരുന്നത് ബാംഗളൂരിൽ ഹൈടെക്ക്
എൻജിനീയറിങ് കോളേജിൽ കഥ നടക്കുന്നതായിട്ടാണ്. ലാൽ വീണ്ടും പറഞ്ഞു: പടം ഓടുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്യാം. എന്നാൽ ഇടയിലുള്ള ഈ കഥ ലാലു ചെയ്യുമ്പോൾ വിചാരിച്ചതുപോലെയല്ല വന്നിരിക്കുന്നത്....ലാലിന്റെ ചോദ്യത്തിൽ എനിക്കും ജയിംസിനും തിരിച്ചറിവ് ഉണ്ടായെന്നും അങ്ങനെ തിരക്കഥ മാറ്റിയെഴുതാൻ തീരുമാനിച്ചെന്നുമാണ് ലാൽ ജോസ് വ്യക്തമാക്കുന്നത്.

എന്നാൽ സിനിമ തുടങ്ങാനായിട്ട് രണ്ട് മൂന്ന് ആഴ്ചയേ ഉണ്ടായിരുന്നുള്ളൂ. ജെയിംസിനോട് ഞാൻ പറഞ്ഞു; ഈ രൂപത്തിൽ ചെയ്യുന്നില്ല. പ്രൊഡ്യൂസർക്ക് കഥ ഇഷ്ടമായതുകൊണ്ട് അവർ റെഡിയാണ്. അഭിനേതാക്കൾക്കും കഥ ഇഷ്ടമായി. അവരും റെഡിയാണ്. ലാലേട്ടൻ പറഞ്ഞതിൽ നിന്നും സ്‌ട്രൈക്ക് ചെയ്ത ഒരു കാര്യം, കോളേജ് അടിസ്ഥാനത്തിൽ ഒരു സിനിമ ചെയ്യുമ്പോൾ അതിനെകുറിച്ച് വ്യക്തതയില്ലാത്തവർ ചെയ്താൽ നന്നാകില്ല എന്നു മനസിലായി. ഒരു പ്രൊഫഷണൽ കോളജിന്റെ ലൈഫ് എന്താണെന്ന് അറിയാത്ത ഞാൻ ഇതു ചെയ്താൽ ശരിയാകില്ല എന്നു മനസിലായി. ബാംഗ്ലൂർ പോലുള്ള സിറ്റിയിൽ ക്യാംപസ് എങ്ങനെയാണെന്ന് പോലും കണ്ടിട്ടില്ല. കൊല്ലം ഫാത്തിമ കോളജിലെ ക്യാംപസ് പശ്ചാത്തലം മാത്രം ജെയിംസിനുണ്ട്.

അതുപോലെ എൻഎസ് എസ് കോളജിലെ സമ്പന്നമായ ഓർമകളുടെ പശ്ചാത്തലം എനിക്കുമുണ്ട്. മൂന്നു മാസത്തേക്ക് സിനിമ മാറ്റിവച്ച് നമുക്ക് പരിചയമുള്ള കോളജിലേക്ക് ഈ കഥ പറിച്ചുനട്ടുകൂടാ എന്ന ചിന്തയാണ് പിന്നീട് ഉണ്ടായത്. ഒന്നരവർഷം കൊണ്ട് ജെയിംസ് ആദ്യം എഴുതി സ്‌ക്രിപ്റ്റ് മുഴുവൻ മാറ്റി മൂന്നു മാസം കൊണ്ട് എഴുതിയ സിനിമയാണ് ക്ലാസ്‌മേറ്റ്‌സ് ആയി തിയറ്ററിൽ വന്നത്;.' ലാൽ ജോസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP