Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

മലയാളത്തിലേക്ക് വീണ്ടും ഒരു വനിത സംവിധായിക; പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാൻ കർണ്ണൻ' പ്രേക്ഷകരിലേക്ക്

മലയാളത്തിലേക്ക് വീണ്ടും ഒരു വനിത സംവിധായിക; പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാൻ കർണ്ണൻ' പ്രേക്ഷകരിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേർച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം 'ഞാൻ കർണ്ണൻ' റിലീസിനൊരുങ്ങി. ചലച്ചിത്ര-സീരിയൽ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് 'ഞാൻ കർണ്ണൻ'. ശ്രിയ ക്രിയേഷൻസിന്റെ ബാനറിൽ പ്രദീപ് രാജാണ് ചിത്രം നിർമ്മിക്കുന്നത്. മുതിർന്ന എഴുത്തുകാരൻ എം ടി അപ്പനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്.കൊച്ചിയിലെ കെ സ്റ്റുഡിയോയിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഉടനെ ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും.

എം ടി അപ്പന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വർത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായിക പ്രൊഫ: ശ്രിചിത്ര പ്രദീപ് പറഞ്ഞു. സത്യസന്ധനും നിഷ്‌ക്കളങ്കനുമായ ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തിൽ നിന്ന് പോലും ഒറ്റപ്പെട്ട് ഏകാകിയായിത്തീരുന്ന ഒരാളുടെ അലച്ചിൽ ഈ ചിത്രം പങ്കുവെയ്ക്കുന്നുണ്ട്. കുടുംബജീവിതത്തിലും ദാമ്പത്യ ബന്ധങ്ങളിലും വന്നുചേരുന്ന പൊരുത്തക്കേടുകളും ഈ ചിത്രം സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്ന് സംവിധായിക പറഞ്ഞു.

കുടുംബപ്രേക്ഷകർക്ക് ഏറെ പോസിറ്റീവായ ചില സന്ദേശങ്ങൾ പകരുന്ന ചിത്രം കൂടിയാണ്. സസ്‌പെൻസും ത്രില്ലും ചേർന്ന ഒരു ഫാമിലി എന്റർടെയ്‌നർ കൂടിയാണ് ഈ ചിത്രം.സ്വന്തം കുടുംബത്തിൽ നിന്നുള്ള അവഹേളനങ്ങളും, അസ്വാരസ്യങ്ങളും ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും,ശിഥില കുടുംബ ബന്ധങ്ങളടെ അവസ്ഥയും മന:ശാസ്ത്രതലത്തിൽ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട്. മലയാള ചലച്ചിത്ര സംവിധാന രംഗത്തേക്ക് പുതിയൊരു വനിതാ സംവിധായികയെ കൂടി പരിചയപ്പെടുത്തുന്ന പുതുമ കൂടി ഈ ചിത്രത്തിന് അവകാശപ്പെടാവുന്നതാണ്.

അഭിനേതാക്കൾ

ടി.എസ്.രാജു, ടോണി,പ്രദീപ് രാജ്,മുരളി കാക്കനാട്,ശിവദാസ് വൈക്കം,ജിൻസി,രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോൻ,സാവിത്രി പിള്ള, എം ടി.അപ്പൻ,ബി. അനിൽകുമാർ, ആകാശ്.ബാനർ - ശ്രിയ ക്രിയേഷൻസ്.

സംവിധാനം :പ്രൊഫ.ശ്രീചിത്ര പ്രദീപ്,

നിർമ്മാതാവ് - പ്രദീപ് രാജ്

കഥ,തിരക്കഥ, സംഭാഷണം -എം ടി അപ്പൻ

ഡി.ഒ.പി - പ്രസാദ് അറുമുഖൻ

അസോസിയേറ്റ് ഡയറക്ടർ- ദേവരാജൻ

കലാസംവിധാനം- ജോജോ ആന്റണി

എഡിറ്റർ - രഞ്ജിത്ത് ആർ

മേക്കപ്പ് - സുധാകരൻ പെരുമ്പാവൂർ

പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കളമശ്ശേരി, പി.ആർ.ഒ -പി.ആർ.സുമേരൻ
സ്റ്റുഡിയോ- കെ സ്റ്റുഡിയോ
സ്റ്റിൽ ഫോട്ടോഗ്രാഫർ- ബെൻസിൻ ജോയ്, എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP