Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിലീസ് ചെയ്തു നാലു ദിവസം തികയും മുമ്പേ സിഐഎയും ഇന്റർനെറ്റിലെത്തി; ദുൽഖർ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽനിന്നു നീക്കാൻ നടപടി ആരംഭിച്ചുവെന്ന് സൈബർ ഡോം

റിലീസ് ചെയ്തു നാലു ദിവസം തികയും മുമ്പേ സിഐഎയും ഇന്റർനെറ്റിലെത്തി; ദുൽഖർ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽനിന്നു നീക്കാൻ നടപടി ആരംഭിച്ചുവെന്ന് സൈബർ ഡോം

തിരുവനന്തപുരം: ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം 'സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക)' ഇന്റർനെറ്റിൽ. പുറത്തിറങ്ങി നാലു ദിവസം പോലും പിന്നിടും മുൻപാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയിരിക്കുന്നത്. ഇന്റർനെറ്റിലെത്തിയ ചിത്രം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി സൈബർഡോം അറിയിച്ചു. അടുത്തിടെ മമ്മൂട്ടി ചിത്രം 'ഗ്രേറ്റ് ഫാദർ' വ്യജപതിപ്പും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

അമൽ നീരദും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇടതുപക്ഷസഹയാത്രികനായ അജി മാത്യു ആയാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. നാട്ടിൽനിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമ. പ്രശസ്ത ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകളാണ് നായിക കാർത്തിക.സൗബിൻ, ജിനു ജോസഫ്, തമിഴ് നടൻ ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് പാലാ പൂവത്തോട് സ്വദേശിയാണ്. പൃഥ്വിരാജ് നായകനായ 'പാവാട'യുടെ കഥ ഷിബിന്റേതായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോപി സുന്ദറാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു സിനിമാട്ടോഗ്രഫി നിർവഹിക്കുക. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ നാലാം ചിത്രമാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP