Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇടംനേടി സനൽ കുമാർ ശശിധരൻ ചിത്രം; ചോല പ്രദർശനത്തിനെത്തുക ലോകസിനിമകളിലെ പുതിയ ട്രെന്റുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി വിഭാഗത്തിൽ

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇടംനേടി സനൽ കുമാർ ശശിധരൻ ചിത്രം; ചോല പ്രദർശനത്തിനെത്തുക ലോകസിനിമകളിലെ പുതിയ ട്രെന്റുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി വിഭാഗത്തിൽ

സ്വന്തം ലേഖകൻ

നൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'ചോല' പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി.

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ പങ്കെടുക്കും.

പ്രധാന മത്സരവിഭാഗത്തിന് സമാന്തരമായുള്ള ഹൊറൈസൺസ് വിഭാഗത്തിൽ മറ്റ് 19 അന്താരാഷ്ട്ര സിനിമകൾക്കൊപ്പമാണ് ചോലയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ഫീച്ചർ ചിത്രത്തിനുൾപ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഈ വിഭാഗത്തിൽ നൽകുന്നത്. ഈ വിഭാഗത്തിലെ ഏക ഇന്ത്യൻ സിനിമയാണ് ചോല.

ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലച്ചിത്രമേളയിൽ ഇതിനു മുൻപ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽ കുത്ത് എന്നിവയാണ്.അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമ്മിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.

ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനു മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു.

സനൽ കുമാർ ശശിധരന്റെ സെക്‌സി ദുർഗ എന്ന ചിത്രം 2017 ൽ നെതർലാൻഡിലെ റോട്ടർ ഡാം, സ്വിറ്റ്‌സർലൻഡിലെ ജെനീവ, അർമീനിയയിലെ യെരവാൻ, മെക്‌സിക്കോയിലെ ഗുവാനോജുവാട്ടോ, ഇറ്റലിയിലെ പെസാറോ, സ്‌പെയിനിലെ വാലൻസിയ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളിൽ പുരസ്‌കാരം നേടിയിരുന്നു

ഇത് വലിയ അംഗീകാരമാണെന്നും താനുൾപ്പെടെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ ഇത് വിനയാന്വിതരും കൂടുതൽ ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുന്നുവെന്നും സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിൽ കുറിച്ചു. 'കുഞ്ഞുകുഞ്ഞ് ചുവടുകൾ വച്ചാണ് ഇപ്പോഴും നടക്കുന്നത്. വലിയ കൊമ്പുകൾ കാണുമ്പോൾ പറന്നുചെന്നിരിക്കാൻ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിൻവലിയലാണ് ഇപ്പോഴും. കുഞ്ഞു കുഞ്ഞു ചുവടുകൾ കൊണ്ടാണ് ചോലയും നടന്നു തീർത്തത്. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്. വളരെ വലിയ സന്തോഷം..', സനലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP