Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയം അവസാനിച്ച ശേഷം ചിമ്പുവും ഹൻസികയും വീണ്ടും ഒന്നിക്കുന്നു; ഹൻസികയുടെ അമ്പതാമത്തെ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നത് പഴയ കാമുകൻ; മഹാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്  ലൊക്കേഷനിൽ നിന്നും ഇരുവരുടെയും ചിത്രങ്ങളും പുറത്ത്

പ്രണയം അവസാനിച്ച ശേഷം ചിമ്പുവും ഹൻസികയും വീണ്ടും ഒന്നിക്കുന്നു; ഹൻസികയുടെ അമ്പതാമത്തെ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നത് പഴയ കാമുകൻ; മഹാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്  ലൊക്കേഷനിൽ നിന്നും ഇരുവരുടെയും ചിത്രങ്ങളും പുറത്ത്

മറുനാടൻ ഡെസ്‌ക്‌

''ഹൻസികയുമായി ഇനി എനിക്കൊരു ബന്ധവുമില്ല. അതൊക്കെ പഴയ കാര്യമായിക്കഴിഞ്ഞു. ഈ ബന്ധത്തിൽ തുടരാൻ എനിക്കിനി കഴിയില്ല. എനിക്ക് പ്രണയമില്ല'' - കോളിവുഡ് ഏറെ ആഘോഷിച്ച ഒരു പ്രണയം അവസാനിച്ചത് ഇങ്ങെയൊരു പത്ര പ്രസ്താവനയിലൂടെയായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ചിമ്പു-ഹൻസിക വേർപിരിയൽ വളരെ അപ്രതീക്ഷിതമായിരുന്നു. കാമുകിയായിരുന്ന ഹൻസികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവനയിലൂടെയാണ് ചിമ്പു പുറംലോകത്തെ അറിയിച്ചത്. വിവാഹംവരെ എത്തി നിന്ന ഈ ബന്ധത്തിൽ നിന്നുള്ള വേർപിരിയൽ ചിമ്പുവിനെ മാനസികമായും തളർത്തി. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും വീണ്ടും ഒന്നിക്കുന്നു. ജീവിതത്തിലല്ല, സിനിമയിൽ.

'മഹാ' എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ഹൻസികയുടെ അൻപതാമത്തെ ചിത്രം കൂടിയാണിത്. അതിഥിവേഷത്തിലാണ് ചിമ്പു എത്തുക. ഏഴ് ദിവസമാണ് സിനിമയ്ക്കുവേണ്ടി ചിമ്പു നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2015ൽ റിലീസ് ചെയ്ത വാളു എന്ന സിനിമയിലാണ് ഇതിനു മുമ്പ് ഹൻസികയും ചിമ്പുവും ഒന്നിച്ചത്. വിജയ് ചന്ദർ സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസിൽ വമ്പൻ പരാജയമായിരുന്നു. നാല് വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

യു.ആർ. ജമീൽ സംവിധാനം ചെയ്യുന്ന 'മഹാ' സസ്‌പെൻസ് ത്രില്ലർ ഗണത്തിൽപെടുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിൽ പുകവലിച്ചു നിൽക്കുന്ന ഹൻസികയുടെ ചിത്രം ഏറെ വിവാദങ്ങൾ വിളിച്ചുവരുത്തിയിരുന്നു. ശ്രീകാന്ത്, തമ്പി രാമയ്യ, കരുണാകരൻ, നാസർ, ജയപ്രകാശ്, ഛായാസിങ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

വാളു എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു ചിമ്പു ഹൻസികയുമായി പ്രണയത്തിലായത്. എന്നാൽ ചിത്രത്തിന്റെ ഷൂ്ട്ടിങ് തീരുന്നതിന് മുമ്പ് തന്നെ അവർ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP