Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

മലയാളത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി തമന്ന; തെന്നിന്ത്യൻ സുന്ദരി നായികയായി എത്തുന്നത്ത് സെൻട്രൽ ജയിലിൽ പ്രേതം എന്ന ഹൊറർ ചിത്രത്തിലുടെ

മലയാളത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി തമന്ന; തെന്നിന്ത്യൻ സുന്ദരി നായികയായി എത്തുന്നത്ത്   സെൻട്രൽ ജയിലിൽ പ്രേതം എന്ന ഹൊറർ ചിത്രത്തിലുടെ

സ്വന്തം ലേഖകൻ

ബാഹുബലിയിലൂടെ കേരളക്കരയിലെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന തമന്ന ഭാട്ടിയ മലയാളത്തിലേക്ക് എത്തുന്നുവെന്ന് സൂചന,. തമിഴിലും തെലുങ്കിലും സജീവമായ താരം സന്ധ്യാ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ചേക്കേറുന്നത്. ഇന്ത്യൻ ആർട്ട്‌സ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്.

മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിനു ശേഷം സന്ധ്യാമോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെൻട്രൽ ജയിലിൽ പ്രേതം.മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന.. സംവിധായകന്റെ തന്നെ കഥയിൽ തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അമൽ കെ. ജോബിയാണ്. ഉടൻ ഷൂട്ടിങ് തുടങ്ങുന്നതിനാണ് അണിയറ പ്രവർത്തകർ ലക്ഷ്യം വെക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ദിലീപ്, സനുഷ, ഭാഗ്യരാജ്, ഖുശ്‌ബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ, മിസ്റ്റർ മരുമകനാണ് സന്ധ്യാ മോഹൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ച് ചിത്രങ്ങളാണ് ഈ വർഷം തമന്നയുടേതായി പുറത്തിറങ്ങിയത്. രണ്ട് തെലുങ്ക് ചിത്രങ്ങൾ ഉടൻ തിയേറ്ററുകളിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP