Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടിയപ്പനായി ബിജുമേനോൻ; ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

കുട്ടിയപ്പനായി ബിജുമേനോൻ; ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഉണ്ണി ആറിന്റെ പ്രശസ്ത തിരക്കഥ ലീല സിനിമയാകുന്നു. ബിജു മേനോനാണ് ചിത്രത്തിൽ കുട്ടിയപ്പന്റെ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി ആർ തന്നെ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല. മറ്റൊരാളുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്നതും ഇതാദ്യമായാണ്.

2012ലാണ് ചിത്രത്തെ കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. അന്ന് മമ്മൂട്ടിയായിരിക്കും ചിത്രത്തിൽ നായകനായി എത്തുന്നതെന്നും പറഞ്ഞിരുന്നു. എന്നാൽ പല കാരണങ്ങളാലും ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോകുകയായിരുന്നു. എന്നാൽ ചിത്രം ഉടൻ എത്തുകയാണ്.

പാർവതി നമ്പ്യാരാണ് നായിക. പാലേരി മാണിക്യം,ഞാൻ എന്നീ ചിത്രത്തിന് ശേഷം സാഹിത്യ കൃതി അവലംബിച്ചുള്ള രഞ്ജിത് ചിത്രവുമാണ് ലീല. സങ്കീർണമായ സ്വഭാവഘടനയും വന്യമായ ആഗ്രഹങ്ങളുമായി ജീവിക്കുന്നയാളാണ് കുട്ടിയപ്പൻ. ചെറുകഥയിൽ ഏറെ മാറ്റങ്ങൾ വിധേയമായിട്ടായിരിക്കും സിനിമ എന്നാണ് സൂചന.

രഞ്ജിത് ഇതാദ്യമായാണ് മറ്റൊരാളുടെ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യുന്നത്. രഞ്ജിത്തിന്റെ നിർമ്മാണകമ്പനിയായ കാപിറ്റോൾ തിയറ്റർ ആണ് നിർമ്മാണം. വിജയ രാഘവൻ,ഇന്ദ്രൻസ് തുടങ്ങിയവാണ് മറ്റ് താരങ്ങൾ. എസ് കുമാറിന്റെ അസിസ്റ്റന്റ് ആയിരുന്ന പ്രശാന്ത് ആണ് ക്യാമറ. ബിജിബാലാണ് സംഗീത സംവിധാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP