Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മിന്നൽ മുരളി'യുമായി ബേസിൽ ജോസഫ്; പാവങ്ങളുടെ സൂപ്പർ ഹീറോ ആകാൻ ടൊവിനോ തോമസ്; ചിത്രം നിർമ്മിക്കുന്നത് സോഫിയാപോൾ

'മിന്നൽ മുരളി'യുമായി ബേസിൽ ജോസഫ്; പാവങ്ങളുടെ സൂപ്പർ ഹീറോ ആകാൻ ടൊവിനോ തോമസ്; ചിത്രം നിർമ്മിക്കുന്നത് സോഫിയാപോൾ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിൽ ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് തന്നെ തന്റേതായ ഒരിടം നേടിയെടുത്ത  നടനാണ് ടൊവിനോ തോമസ്. ഒരു സിനിമാ ബന്ധവും ഇല്ലാതെ വന്ന് തന്റെ മികവിൽ കത്തിക്കയറിയ നടന് കൈനിറയെ ചിത്രങ്ങളും നിരവധി ആരാധകരുമുണ്ട്. ഒന്നിന് പുറമെ ഒന്നായി വിജയ ചിത്രങ്ങൾ നൽകിയാണ് ടൊവിനോ തന്റേതായ ഇടം സിനിമാ പ്രേമികൾക്കിടയിൽ സ്വന്തമാക്കിയ്.

ടൊവിനോയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിവസം ആരാധകർക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ലഭിക്കുന്നത്.ടൊവിനോയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 'ഗോദ'. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം കംപ്ലീറ്റ് എന്റർടെയ്നറായിരുന്നു. ആ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുകയാണ്. ബേസിൽ തന്നെയാണ് വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. 'മിന്നൽ മുരളി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗോദക്ക് ശേഷം ബേസിൽ സംവിധാനം ചെയ്യുന്നതാണ്.

ബാംഗ്ലൂർ ഡെയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ഹിറ്റ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ മുൻ ചിത്രങ്ങൾ പോലെ തന്നെ നല്ലൊരു എന്റർടെയ്നറാകും 'മിന്നൽ മുരളി'യും എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ നൽകുന്ന സൂചന. ഒരു സൂപ്പർ ഹീറോ ചിത്രമായിരിക്കും ഇതെന്നാണ് ബേസിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP