Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൈദരാബാദിൽ ഒരുക്കിയിരിക്കുന്നത് വിസ്മയം തീർക്കാനുള്ള ബ്രഹ്മാണ്ഡ സെറ്റ്; പിന്നാമ്പുറത്ത് പ്രവർത്തിക്കുന്നത് അഞ്ഞൂറിലധികം മരപ്പണിക്കാരും ശിൽപ്പികളും പെയിന്റർമാരും തൊഴിലാളികളും; ഒറിജിലനിനെ വെല്ലുന്ന കാഴ്ചാനുഭവം ഒരുക്കാൻ തയ്യാറാകുന്ന ബാഹുബലി 2വിന്റെ ഷൂട്ടിങ് സൈറ്റിലെ വിശേഷങ്ങൾ

ഹൈദരാബാദിൽ ഒരുക്കിയിരിക്കുന്നത് വിസ്മയം തീർക്കാനുള്ള ബ്രഹ്മാണ്ഡ സെറ്റ്; പിന്നാമ്പുറത്ത് പ്രവർത്തിക്കുന്നത് അഞ്ഞൂറിലധികം മരപ്പണിക്കാരും ശിൽപ്പികളും പെയിന്റർമാരും തൊഴിലാളികളും; ഒറിജിലനിനെ വെല്ലുന്ന കാഴ്ചാനുഭവം ഒരുക്കാൻ തയ്യാറാകുന്ന ബാഹുബലി 2വിന്റെ ഷൂട്ടിങ് സൈറ്റിലെ വിശേഷങ്ങൾ

ബാഹുബലിയുടെ ആദ്യ ഭാഗം കണ്ട ആരും തന്നെ ചിത്രത്തിന്റെ വിസ്മയങ്ങളും കാഴ്‌ച്ചാ നുഭവങ്ങളും ഒന്നും മറക്കാനിടയില്ല. കൊട്ടാരവും യുദ്ധ രംഗങ്ങളും ഒക്കെ കണ്ട് വാ പൊളിച്ചിരുന്ന പ്രേക്ഷകർക്കായി അതിനെ വെല്ലുന്ന കലാമികവ് പ്രകടമാക്കാനായി കാലസംവിധായകൻ ബാബു സിറിൽ ഇപ്പോൾ കഠിനപരിശ്രമത്തിലാണ്.

ബാഹുബലി ആദ്യ ഭാഗം ചിത്രീകരിച്ച ഒറിജിനലിനെ വെല്ലുന്ന കാഴ്ചാനുഭവമാണ് ബാഹുബലി 2 വിന്റെ ഹൈദരാബാദിലെ ബ്രഹ്മാണ്ഡസൈറ്റ് നൽകുകയെന്ന് ഏകദേശം ഉറപ്പായി രിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിലെ ചില ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ആയിരക്കണക്കിന് ശിൽപ്പികളും മരപ്പണിക്കാരും പെയിന്റർമാരുമാണ് ഇവിടെ ചിത്രത്തിന്റെ സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യുന്നത്.

ബാഹുബലി 2 വിന് വേണ്ടി കോട്ടകളും കൊട്ടാരങ്ങളും കുളങ്ങളും കുതിരകളെയും മനുഷ്യന്മാരെയും വരെ കൃത്രിമമായി സൃഷ്ടിക്കുകയാണ്.ഒന്നാം ഭാഗത്തിന്റെ ഭംഗി ഒട്ടും ചോരാതെ രണ്ടാം ഭാഗമൊരുക്കേണ്ടതിനാൽ ചിത്രത്തിന്റെ ബജറ്റുതുകയും കൂട്ടിയിട്ടുണ്ട്. നിർമ്മാണവസ്തുക്കളിൽ പലതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതാണ്.

കലാസംവിധായകൻ സാബു സിറിളിന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയെടുത്ത് തയാറാക്കിയതാണ് ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ സെറ്റ്. അതിൽ പക്ഷേ ഗ്രാഫിക്സ് വർക്കുകൾ കൂടുതലായിരുന്നു. എന്നാൽ ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി ഗ്രാഫിക്സിന് പ്രാധാന്യം കുറച്ച് ചിത്രത്തിലെ പരമാവധി സംഭവങ്ങളും നിർമ്മിച്ചെടുക്കാൻ തന്നെയാണ് അണിയറപ്രവർത്തകരുടെ തീരുമാനം. കണ്ടാൽ ഒളിജിനല്ലെന്ന ആരും പറയാത്ത വിധത്തിലാണ് ഇവിടെ പല ജോലികളും പുരോഗമിക്കുന്നത്.

233ഡി പ്രിന്റിങ് ഉൾപ്പെടെ പഴയ കാലത്തെ കഥ പറയാൻ വേണ്ടി ഏറ്റവും പുതിയ ടെക്നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. ആയുധങ്ങൾ മൃഗങ്ങൾ എന്നിവയെല്ലാം ഒറിജിനലിനെ വെല്ലുന്നത് തന്നെ. ആയുധ നിർമ്മാണത്തിനായി ഹെലികോപ്റ്റർ ബ്ലേഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാർബൺ ഫൈബറും ഇൻർഗ്രേറ്റഡ് റബ്ബർ ഫോമും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങളെ ഉപദ്രവിക്കാതെയും ഗ്രാഫിക്സിന്റെ ചെലവോ കൃത്രിമത്വമോ ഇല്ലാതെയും ചിത്രീകരിക്കാൻ ഇത്തരം മെക്കാനിക്കൽ മൃഗരൂപങ്ങൾ സഹായിക്കും.

ആയുധങ്ങളാകട്ടെ കണ്ടാൽ ഭാരമേറിയതാണെന്നൊക്കെ തോന്നുമെങ്കിലും പക്ഷേ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാവുന്ന വിധം ഭാരം കുറഞ്ഞതാണ്. ഇതിനുവേണ്ടി ഹെലികോപ്റ്ററിന്റെ ബ്ലേഡ് നിർമ്മാണത്തിനുപയോഗിക്കുന്ന തരം കാർബൺ ഫൈബറും ഇതാദ്യമായി ബാഹുബലിയിൽ ഉപയോഗിക്കുന്നു. ഭാരം കുറഞ്ഞതെങ്കിലും ഉരുക്കിനെ പോലുള്ള കരുത്താണ് കാർബൺ ഫൈബറിന്.

ആദ്യഭാഗത്തിൽ മഹിഷ്മതി രാജ്യത്തെ കൊട്ടാരങ്ങളും കോട്ടകളുമെല്ലാം ഭൂരിഭാഗവും ഗ്രാഫിക്സ് സഹായത്താലാണ് ഒരുക്കിയത്. എന്നാൽ ഇത്തവണ പുതിയൊര രാജധാനിക്ക് തന്നെ രൂപം കൊടുത്തിട്ടുണ്ട്. ബാഹുബലി 1 അത്ഭുതമെങ്കിൽ ബാഹുബലി 2 അത്യത്ഭുത മായിരിക്കു മെന്നാണ് അണിയരപ്രവർത്തകർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP