Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിയറിലെ അഞ്ചു വർഷം മാറ്റിവച്ചതിന് പ്രഭാസ് വാങ്ങിയത് 25 കോടി; രാജമൗലിക്ക് 25 കോടിയും; റാണ ദഗ്ഗുപതിക്ക് 15ഉം അനുഷ്‌കയ്ക്കും തമ്മന്നയ്ക്കും അഞ്ചും കോടിവച്ചും പ്രതിഫലം; ബ്രഹ്മാണ്ഡ ചിത്രത്തിലെ അഭിനയത്തിന് താരങ്ങൾ വാങ്ങിയ പ്രതിഫലം അറിയാം

കരിയറിലെ അഞ്ചു വർഷം മാറ്റിവച്ചതിന് പ്രഭാസ് വാങ്ങിയത് 25 കോടി; രാജമൗലിക്ക് 25 കോടിയും; റാണ ദഗ്ഗുപതിക്ക് 15ഉം അനുഷ്‌കയ്ക്കും തമ്മന്നയ്ക്കും അഞ്ചും കോടിവച്ചും പ്രതിഫലം; ബ്രഹ്മാണ്ഡ ചിത്രത്തിലെ അഭിനയത്തിന് താരങ്ങൾ വാങ്ങിയ പ്രതിഫലം അറിയാം

ഹൈദരാബാദ്: ഇന്ത്യൻ പ്രേഷകർക്കുമുന്നിൽ അദ്ഭുദമായി തീർന്നിരിക്കുന്ന ബാഹുബലി സിനിയമുടെ നിർമ്മാണത്തിനു ചെലവായ തുകയും സിനിമ തിരിച്ചുപിടിക്കുന്ന പണത്തിന്റെ കണക്കുമെല്ലാം ദിവസേന ജനങ്ങൾക്കു മുന്നിലെത്തുന്നുണ്ട്. ബാഹുബലി ഒന്നാംഭാഗം നിർമ്മിച്ചത് 180 കോടി ചെലവിട്ടാണ്. നേടിയ കളക്ഷൻ 650 കോടിയും. രണ്ടാംഭാഗം ഒരുക്കിയത് 250 കോടി ചെലവിട്ടാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ഓരോ ദിവസവും നൂറുകോടി രൂപവച്ച് പെട്ടിയിൽ വീഴ്‌ത്തുന്നുവെന്നാണ് ഏകദേശ കണക്ക്. ബ്രഹ്മാണ്ഡ ചിത്രത്തായി സംവിധായകൻ രാജമൗലിക്കും താരങ്ങളായ പ്രഭാസ് അടക്കമുള്ളവർക്കും ലഭിച്ച പ്രതിഫലത്തിന്റെ കണക്കു കാണാം. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയത് സംവിധായകൻ രാജമൗലിയും നായകൻ പ്രഭാസും തന്നെയാണ്.

സത്യരാജ്

ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സത്യരാജ്. ബാഹുബലി ദ കൺക്ലൂഷന് വേണ്ടി രണ്ട് വർഷത്തോളം പ്രേക്ഷകർ കാത്തിരുന്നത് തന്നെ ഈ കഥാപാത്രം കാരണമാണ്. രണ്ട് കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കാൻ സത്യരാജിന് നൽകിയത്.

രമ്യാ കൃഷ്ണൻ


ബാഹുബലിയുടെ ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും പ്രേക്ഷക പ്രശംസ ഒരുപോലെ നേടി തകർത്തഭിനയിച്ച താരമാണ് രമ്യ കൃഷ്ണൻ. ശിവകാമി എന്ന കഥാപാത്രത്തിന് പകരമായി ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു താരത്തെ കണ്ടെത്തുക പ്രയാസം. രണ്ടര കോടിയാണ് രമ്യ കൃഷ്ണന്റെ പ്രതിഫലം

തമന്ന


ഒന്നാം ഭാഗത്ത് വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച നായികയാണ് തമന്ന. ഒന്നാം ഭാഗത്ത് രംഗങ്ങൾ അല്പം കുറവായിരുന്നെങ്കിലും പ്രധാന്യമുള്ള വേഷം തന്നെയാണ് അവന്തിക. അഞ്ച് കോടി രൂപയാണ് അവന്തികയാകാൻ തമന്നയ്ക്ക് നൽകിയത്

അനുഷ്‌ക ഷെട്ടി


ഒന്നാം ഭാഗത്തിൽ ചങ്ങലയിൽ തളർത്തിയിട്ട അമ്മയായും, രണ്ടാം ഭാഗത്ത് അതിസുന്ദരിയായ ദേവസേന എന്ന രാഞ്ജിയായും എത്തിയ അനുഷ്‌ക ഷെട്ടിയാണ് ബാഹുബലിക്കൊപ്പം കൈയടി നേടുന്നത്. അനുഷ്‌കയ്ക്ക് നൽകിയ പ്രതിഫലം അഞ്ച് കോടി രൂപയാണ്

റാണ ദഗ്ഗുപതി


പലപ്പോഴും ബാഹുബലിക്കും മേലെയായിരുന്നു റാണ ദഗ്ഗുപതി അവതരിപ്പിച്ച പൽവാൽ ദേവ എന്ന കഥാപാത്രത്തിന്റെ പ്രകടനം. ചിത്രത്തിന് വേണ്ടി റാണ ശാരീരികമായി ഒത്തിരി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി റാണയ്ക്ക് 15 കോടി കൊടുത്തു.

പ്രഭാസ്


വളർന്ന് വരുന്ന ഒരു യുവതാരവും തയ്യാറാവാത്ത കാര്യമാണ്, ഒരു സിനിമയ്ക്ക് വേണ്ടി മാത്രം കരിയറിലെ അഞ്ച് വർഷം നൽകുക എന്നത്. എന്നാൽ സർവ്വ സഹനങ്ങളും സഹിച്ച്, ഇഷ്ടങ്ങളും മാറ്റിവച്ച് പ്രഭാസ് അതിന് തയ്യാറായി. 25 കോടിയാണ് ചിത്രത്തിലെ അഭിനയിച്ചതിന് പ്രഭാസിന് നൽകിയ പ്രതിഫലം

രാജമൗലി


ഇവർക്കെല്ലാവർക്കും മുകളിലാണ് സംവിധായകൻ രാജമൗലിയുടെ കഷ്ടപ്പാട്. രാജമൗലിയുടെ സ്വപ്നമായിരുന്നു ബാഹുബലി. ഓരോ ഷോട്ടിലും സംവിധായകന്റെ കൈയൊപ്പ് പ്രേക്ഷകർക്ക് അനുഭവിക്കാം. അത്രയേറെ ആത്മാർത്ഥതയോടെയാണ് രാജമൗലി ഈ സിനിമ പൂർത്തിയാക്കിയത്. 28 കോടിയാണ് സംവിധായകന് ലഭിച്ച പ്രതിഫലം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP