Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ആ സസ്പെൻസ് അറിയാൻ ടിക്കറ്റിനായി ആളുകളുടെ നെട്ടോട്ടം; ഹൈദരാബാദിൽ ടിക്കറ്റ് കിട്ടാൻ രണ്ട് കിലോ മീറ്റർ ക്യൂ നിന്ന് ആരാധകർ; മലയാളം അടക്കം നാല് ഭാഷകളിൽ എത്തുന്ന ചിത്രം റിലീസ് ചെയ്യുന്നത് 6,500 തീയറ്ററുകളിൽ; ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിക്കാനൊരുങ്ങി രാജമൗലി ചിത്രം

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ആ സസ്പെൻസ് അറിയാൻ ടിക്കറ്റിനായി ആളുകളുടെ നെട്ടോട്ടം; ഹൈദരാബാദിൽ ടിക്കറ്റ് കിട്ടാൻ രണ്ട് കിലോ മീറ്റർ ക്യൂ നിന്ന് ആരാധകർ; മലയാളം അടക്കം നാല് ഭാഷകളിൽ എത്തുന്ന ചിത്രം റിലീസ് ചെയ്യുന്നത് 6,500 തീയറ്ററുകളിൽ; ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിക്കാനൊരുങ്ങി രാജമൗലി ചിത്രം

തിരുവനന്തപുരം: കട്ടപ്പ എന്തിനാണ് ബാഹുബലിയെ പിന്നിൽനിന്നു കുത്തിക്കൊന്നത്? ബാഹുബലി സിനിമയുടെ ഒന്നാംഭാഗം ഇറിയത് 2015 ജൂലൈ ഒന്നിനായിരുന്നു. അന്നു മുതൽ പ്രേഷകർ ചോദിക്കുന്ന ചോദ്യമാണിത്. ഉത്തരം ലഭിക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം. വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബാഹുബലി ദ കൺക്ലൂഷൻ ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വിസ്മയമാണ് തെലുങ്കു സംവിധായകൻ രാജമൗലി തയാറാക്കുന്ന ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും. പൊതുജനം ഇത്രയധികം വ്യാപകമായി ചർച്ച ചെയ്ത മറ്റൊരു സിനിമ ഇന്ത്യയിൽ ഉണ്ടാകില്ല. 180 കോടി ചെലവിട്ട് നിർമ്മിച്ച ചിത്രത്തിന്റെ ഒന്നാം ഭാഗമായ ബാഹുബലി ദ ബിഗിനിങ് ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. 650 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. രണ്ടാം ഭാഗമായ ബാഹുബലി ദ കൺക്ലൂഷൻ 250 കോടി ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.

അതിതീവ്രവായ യുദ്ധരംഗങ്ങളായും മറ്റു ദൃശ്യവിസ്മയങ്ങളാലും സിനിമയുടെ ഒടുക്കമുള്ള സസ്‌പെൻസുംകൊണ്ട് ഇന്ത്യൻ പ്രേഷകർക്ക് ഇതുവരെ പരിചിതമല്ലാത്ത അനുഭവമാണ് ബാഹുബലി സിനിമ സമ്മാനിച്ചത്. ഒന്നാം ഭാഗത്തെ കടത്തിവെട്ടുന്നതായിരിക്കും രണ്ടാം ഭാഗമെന്നു പ്രേഷകർ പ്രതീക്ഷിക്കുന്നു. അതോടൊപ്പം കട്ടപ്പ എന്ന മകിൾമതി രാജ്യത്തെ അടിമ, രാജാവായ ബാഹുബലിയെ എന്തിനു കൊന്നുവെന്ന ഏറ്റവും വലിയ സസ്‌പെൻസ് ചോദ്യത്തിനുള്ള ഉത്തരവും പ്രേഷകർ കാത്തിരിക്കുന്നു.

പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്‌ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ തുടങ്ങിയവർ തന്നെയാണ് ബാഹുബലി രണ്ടാം ഭാഗത്തിലും മുഖ്യ വേഷങ്ങളിലെത്തുന്നത്. തമിഴിലും തെലുങ്കിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം മലയാളമടക്കം 36 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. വെള്ളിയാഴ്ചത്തെ റിലീസ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ അഡ്വാൻസ് ബുക്കിങ് നാലു ദിവസം മുമ്പേ ആരംഭിച്ചിരുന്നു. ടിക്കറ്റുകളെല്ലാം ഏതാണ്ട് പൂർണമായി വിറ്റഴിഞ്ഞുകഴിഞ്ഞു. പല തിയേറ്ററുകളിലും ആദ്യദിനത്തെ ഷോയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ.

ഓൺലൈനുകളിലും ടിക്കറ്റ് വിറ്റുപോയ അവസ്ഥയാണ്. ബാഹുബലി 2 വിന്റെ ടിക്കറ്റിനായി ആളുകൾ പരക്കം പായുമ്പോൾ ഹൈദരാബാദിൽ വലിയ ക്യൂ ആണ്. സ്ഥലത്തെ പ്രസാദ് മൾടിപ്ലക്‌സ് തിയറ്ററിന് മുന്നിൽ മൂന്നു കിലോമീറ്റർ നീളത്തിലാണ് ക്യൂ ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ഏഴുമണി മുതൽ ടിക്കറ്റിനായി ആളുകൾ ക്യൂ നിൽക്കുകയായിരുന്നു.

9,000 തിയററ്ററുകളിലാണ് ബാഹുബലി 2 പ്രദർശനം ആരംഭിക്കുന്നത്. ഇന്ത്യയിൽ മാത്രം 6,500 റിലീസിങ് സെന്ററുകളിലാണ് സിനിമയ്ക്കുള്ളത്. ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ റിലീസ് റെക്കോഡിലേക്കാണ് ബാഹുബലി കുതിക്കുന്നത്. ഫോർ കെ ഫോർമാറ്റിൽ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി. സിനിമയ്ക്കായി 200ലധികം തിയറ്ററുകളാണ് ഫോർ കെ പ്രോജക്ടറിലേക്ക് മാറിയത്. ത്രീഡിയിലല്ലെങ്കിലും ഐമാക്‌സ് ഫോർമാറ്റിലെത്തുന്ന ചിത്രം പുതിയൊരു കാഴ്ചാനുഭവമായിരിക്കും.

250 കോടി രൂപ മുതൽ മുടക്കിലെത്തുന്ന ചിത്രം റിലീസിന് മുന്നേ 500 കോടിയലധികം നേടി കഴിഞ്ഞു. ആദ്യ ദിനം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോഡ് സിനിമയ്ക്ക് സ്വന്തമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രഖ്യാപനം. കേരളത്തിലും സിനിമയുടെ മുൻകൂർ ടിക്കറ്റ് ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനത്തിലെ ടിക്കറ്റുകളെല്ലാം ഇതികം ആരാധകർ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ പതിപ്പ് തീർത്ത ചരിത്രം രണ്ടാം ഭാഗം മാറ്റിയെഴുതുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.

ഇന്ത്യയിലെ മറ്റൊരു ചിത്രത്തിനും കിട്ടാത്ത വരവേൽപ്പോടെയാണ് ബാഹുബലി തിയറ്ററുകളിൽ എത്തുന്നത്. ബുധനാഴ്ച യുഎഇയിൽ ചിത്രം റിലീസ് ചെയ്തിരുന്നു. നൂറിൽ നൂറു മാർക്കും നൽകാവുന്ന ബാഹുബലി രണ്ടാം ഭാഗത്തിനെ ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ളതോ ആയ ഒരു സിനിമയെന്നു വിലയിരുത്താമെന്നാണ് യുഎഇ, യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു പ്രതികരിച്ചത്.

ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക ക്ലാസിക്ക് സിനിമകളിൽ ഒന്നായിരിക്കും ബാഹുബലി എന്നും ഉമൈർ പറയുന്നു. 'ഒന്നാം ഭാഗത്തിന് മുകളിൽ നിൽക്കുന്നതാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ചിത്രത്തിന് ദൈർഘ്യവും കൂടുതലാണ്. മൂന്ന് മണിക്കൂർ നീളുന്ന ഈ ചിത്രം ഒരിക്കലും മടുപ്പിക്കുകയില്ല. ഒരു രംഗവും അനാവശ്യമായി തോന്നിയില്ല. യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഹോളിവുഡിനോട് കിടപിടിക്കുന്നതാണ്. റിച്ചാർഡ് അറ്റൻബറോയുടെ എ ബ്രിഡ്ജ് ടൂ ഫാർ, മെൽഗിബ്സന്റെ ഹാക്സോ റിഡ്ജ് എന്നീ ചിത്രങ്ങളിലേതുപോലെ ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളാണ് ബാഹുബലിയുള്ളത്' - ഉമൈർ പറഞ്ഞു.

ഹാരി പോട്ടർ, ലോഡ് ഓഫ് റിങ്ങ്സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉമൈർ സന്ധു ഉപമിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും സിനിമയിലെ താരങ്ങളെല്ലാം ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും ബാഹുബലിയെ അവതരിപ്പിക്കുന്ന പ്രഭാസ് ആണ് അതിൽ ഏറ്റവും മികച്ചതെന്നും ഉമൈർ പറയുന്നു. തിരക്കഥയും ഗ്രാഫിക്‌സും എല്ലാം ആദ്യഭാഗത്തേക്കാൾ മികച്ചതാണെന്നാണ് ഉമൈർ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP